സഞ്ജുവിന് നന്ദിയില്ല, തോന്നുമ്പോ കളിക്കാനുളളതല്ല കേരള ക്രിക്കറ്റ്, പൊട്ടിത്തെറിച്ച് കെഎസിഎ

ഇന്ത്യന്‍ താരം സഞ്ജു സാംസണെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്തെത്തി. സഞ്ജുവിന് തോന്നുമ്പോള്‍ വന്ന് കളിക്കാനുള്ളതല്ല കേരള ക്രിക്കറ്റ് ടീമെന്നാണ് കെസിഎ അധ്യക്ഷന്‍ ജയേഷ് ജോര്‍ജ് തുറന്നടിച്ചത്. പറഞ്ഞു.
സഞ്ജുവിനെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നില്‍ കെസിഎ ആണെന്ന ശശി തരൂരിന്റെ ആരോപണത്തിന് പിന്നാലെയാണ് ജയേഷ് ജോര്‍ജിന്റെ രൂക്ഷ പ്രതികരണം.
വിജയ് ഹസാരെ ട്രോഫി ക്യാമ്പില്‍ പങ്കെടുക്കാത്തതിനെ വിമര്‍ശിച്ച ജയേഷ് ജോര്‍ജ്, ക്യാമ്പില്‍ പങ്കെടുക്കാത്തതിന്റെ കാരണം പോലും സഞ്ജു അറിയിച്ചില്ലെന്ന് പറഞ്ഞു.
‘വിജയ് ഹസാരെ ട്രോഫി കളിക്കാത്തത് കൊണ്ടാണോ സഞ്ജുവിനെ ടീമിലെടുക്കാത്തത് എന്നെനിക്കറിയില്ല. വിജയ് ഹസാരെ ട്രോഫിയില്‍ എന്തുകൊണ്ടാണ് സഞ്ജുവിനെ ഉള്‍പ്പെടുത്താത്ത് എന്നതിന് മറുപടിയുണ്ട്. ടൂര്‍ണമെന്റിനുള്ള 30 അംഗ ക്യാമ്പിനുള്ള ടീമിനെ പ്രഖ്യാപ്പിക്കുമ്പോള്‍ സഞ്ജുവും ടീമിലുണ്ടായിരുന്നു. സഞ്ജു ടീമിനെ നയിക്കുമെന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. പക്ഷേ അദ്ദേഹം ക്യാമ്പില്‍ പങ്കെടുത്തില്ല. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിക്ക് ‘ഞാന്‍ വിജയ് ഹസാരെ ട്രോഫി ക്യാമ്പില്‍ പങ്കെടുക്കില്ല’ എന്ന ഒറ്റവരി സന്ദേശം മാത്രമാണ് സഞ്ജു അയച്ചത്’ ജയേഷ് പറഞ്ഞു.
”ക്യാമ്പില്‍ പങ്കെടുക്കാത്തതിന്റെ കാരണം പോലും അറിയിച്ചില്ല. തുടര്‍ന്ന് ടീം പ്രഖ്യാപനത്തിന് ശേഷം താന്‍ ടൂര്‍ണമെന്റിന് ലഭ്യമാകുമെന്ന ഒറ്റവരി മറുപടി സഞ്ജു നല്‍കി. ഏത് താരമായാലും കേരള ക്രിക്കറ്റ് അസോസിയേഷന് ഒരു പോളിസിയുണ്ട്. ഏത് താരമായാലും ക്യാമ്പില്‍ പങ്കെടുക്കണം. സഞ്ജുവിന് തോന്നുമ്പോള്‍ കളിക്കാനുള്ളതല്ല കേരള ക്രിക്കറ്റ് ടീമെന്ന് മനസ്സിലാക്കണം. എന്തുകൊണ്ട് ക്യാമ്പില്‍ പങ്കെടുക്കുന്നില്ലെന്ന് സഞ്ജുവാണ് അറിയിക്കേണ്ടത്’ ജയേഷ് കൂട്ടിച്ചേര്‍ത്തു.
”ഇത് ആദ്യ സംഭമല്ല. രഞ്ജി ട്രോഫിയിക്കിടെയും കൃത്യമായ കാരണം അറിയിക്കാതെ സഞ്ജു പോയി. ഇതിനെത്തുടര്‍ന്ന് കെസിഎ അച്ചടക്ക നടപടിയെടുത്തോയെന്ന് ചോദിച്ചു. മറ്റുതാരങ്ങള്‍ക്ക് റോള്‍ മോഡലാകേണ്ട സഞ്ജു ഇങ്ങനെ ചെയ്യുന്നത് ശരിയല്ല” -ജയേഷ് ജോര്‍ജ് പ്രതികരിച്ചു. നേരത്തെ സഞ്ജു ഡ്രെസ്സിംഗ് റൂം തല്ലി തകര്‍ത്തിട്ടുണ്ടെന്നും ജയേഷ് കൂട്ടിച്ചേര്‍ത്തു.
നേരത്തേ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതിന് കാരണം കേരള ക്രിക്കറ്റ് അസോസിയേഷനാണെന്ന ആരോപണവുമായി ശശി തരൂര്‍ എംപി രംഗത്തെത്തിയിരുന്നു. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരളത്തിന്റെ ട്രെയിനിങ് ക്യാമ്പില്‍ പ?ങ്കെടുക്കാനാകില്ലെന്ന് സഞ്ജു? കെസിഎയെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ചിലരുടെ ഈഗോ കാരണം സഞ്ജുവിനെ ടീമില്‍ നിന്നൊഴിവാക്കിയത് വിനയായെന്നും ശശി തരൂര്‍ എംപി പറഞ്ഞിരുന്നു.
Article Summary
The Kerala Cricket Association (KCA) has strongly criticized Sanju Samson for his absence from the Vijay Hazare Trophy. KCA president Jayesh George stated that Samson informed them about his unavailability for the tournament only through a "one-line message" and did not provide any reasons. George emphasized that attending training camps is mandatory for all players and criticized Samson for not following protocol. He also mentioned a similar incident during the Ranji Trophy where Samson left without proper explanation. This response comes after Shashi Tharoor MP blamed the KCA for Samson's exclusion from the Indian squad for the Champions Trophy.
Author: Fahad Abdul Khader
A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.