‘കൊടുക്കട്ടെ ഞാനൊന്ന്, ജാഡ കാണിക്കുന്നത് കണ്ടില്ലെ’ പിന്നാലെ കൂറ്റന്‍ സിക്‌സ്, സഞ്ജു വേറെ ലെവല്‍

Image 3
CricketCricket News

സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റില്‍ കേരളം കഴിഞ്ഞ ദിവസം പുതുച്ചേരിയെ തോല്‍പിച്ചിരുന്നല്ലോ. ആറ് വിക്കറ്റിനാണ് പുതുച്ചേരിക്കെതിരായ മത്സരത്തില്‍ കേരളം ജയിച്ചത്. മത്സരത്തിനിടെ താരങ്ങളുടെ മലയാളത്തിലുള്ള സംസാരം ഏറെ വൈറലാകുകയാണ്.

ബാറ്റിംഗിനിടെ ക്യാപ്റ്റന്‍ സഞ്ജു സാംസാണും, സച്ചിന്‍ ബേബിയും തമ്മിലുള്ള സംഭാഷണമാണ് സ്റ്റംമ്പ് മൈക്കിലൂടെ പുറത്തായത്.

ഇതില്‍ ബാറ്റിംഗിനിടെ ക്യാപ്റ്റന്‍ സഞ്ജു സാംസാണിന്റെ ‘ഡയലോഗാണ്’ ഇതില്‍ സൂപ്പര്‍ ഹിറ്റായത്. 10-ാം ഓവറിലെ ആദ്യ പന്തിന് ശേഷമായിരുന്നു സഞ്ജുവിന്റെ ഡയലോഗ്. നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുണ്ടായിരുന്ന സച്ചിന്‍ ബേബിയോട് ‘കൊടുക്കട്ടെ ഞാനൊന്ന്, ജാഡ കാണിക്കണത് കണ്ടില്ലേ’ എന്നായിരുന്നു സഞ്ജു പറഞ്ഞത്. ബൗളറെ ഉദ്ദേശിച്ചായിരുന്നു സഞ്ജുവിന്റെ കമന്റ്.

ഇത് സ്റ്റംമ്പ് മൈക്കിലെ ഓഡിയോയില്‍ വ്യക്തമായി കേള്‍ക്കാന്‍ സാധിക്കും. ഇത് മാത്രമല്ല അടുത്ത പന്തില്‍ തന്നെ സിക്സ് പായിച്ച് പറഞ്ഞത് തന്നെ സാധിച്ചു. ആ കാഴ്ച്ച കാണാം

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പോണ്ടിച്ചേരി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ കേരളം 18.2 ഓവറില്‍ ലക്ഷ്യം മറികടന്നു. 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.

നേരത്തെ ജലജ് സക്സേനയുടെ മൂന്ന് വിക്കറ്റാണ് പോണ്ടിച്ചേരിയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തി എസ് ശ്രീശാന്ത് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ജയത്തോടെ കേരളത്തിന് നാല് പോയിന്റ് ലഭിച്ചു.