യെല്ലോമാനെ സൈന്‍ ചെയ്ത് ബ്ലാസ്‌റ്റേഴ്‌സ്, നാടകീയം, സമ്മിശ്ര പ്രതികരണം

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ബുധനാഴ്ച്ചത്തെ സൈനിംഗ് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ ക്ലബ് നല്‍കിയത് മറ്റൊരു സര്‍പ്രൈസ്. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതിനിധിയായി യെല്ലോമാനെ പ്രതീകാത്മകമായി സൈന്‍ ചെയ്യുകയാണെന്ന് ബ്ലാസ്റ്റേഴ്‌സ് അറിയ്ക്കുകയായിരുന്നു.

മഞ്ഞ മുഖംമൂടിയണിഞ്ഞ ഒരാള്‍ ബ്ലാസ്റ്റേഴ്‌സിന്റെ ലോഗോയ്ക്ക് കീഴില്‍ കരാര്‍ ഒപ്പിടുന്ന ചിത്രങ്ങളും ക്ലബ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടു.

ഇന്ന് ഗെയിം ചെയ്‌ഞ്ചേഴ്‌സിനെ കുറിച്ചാണ്! അതിനാല്‍ ഈ ബുധനാഴ്ച ഞങ്ങളുടെ സൈനിംഗ്, യെല്ലോ മാനുമായിട്ടാണ്. നിങ്ങളുടെ ആത്മാവിന്റെയും ഊര്‍ജ്ജത്തിന്റെയും ക്ലബിനോടുള്ള അഭിനിവേശത്തിന്റെയും യഥാര്‍ത്ഥ പ്രാതിനിധ്യം സമര്‍പ്പിക്കാന്‍ ഞങ്ങള്‍ ആലോചിച്ചു.

ഇന്ന് നിങ്ങള്‍ക്കുള്ളതാണ്, നമ്മുടെ മഞ്ഞക്കടല്‍, കേരളത്തില്‍ വേരകള്‍ ഉറച്ച ലോകവ്യാപകമായിട്ടുളളതും അഭിനിവേശത്തോടെ രൂപകല്‍പ്പന ചെയ്തതും ആണ്’ ബ്ലാസ്റ്റേഴ്‌സ് സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു.

എന്നാല്‍ ഈ സോഷ്യല്‍ മീഡിയ പോസ്റ്റിന് ആരാധകര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിട്ടുളളത്. ബുധനാഴ്ച്ച സൈനിംഗ് പ്രതീക്ഷിച്ച ആരാധകരില്‍ ചിലര്‍ അതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ ആരാധകരെ ആദരിച്ച ക്ലബിന്റെ നടപടിയെ ചിലര്‍ പിന്തുണയ്ക്കുകയും ചെയ്തു.

You Might Also Like