മുറെയും ഇന്ത്യയിലേക്ക്, എല്ലാ കണ്ണുകളും ഫക്കുണ്ടോയിലേക്ക്

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിദേശ താരങ്ങളില്‍ അഞ്ച് പേര്‍ ഇതിനോടകം തന്നെ ഇന്ത്യയിലെത്തി കഴിഞ്ഞു. രണ്ട് പേര്‍ രണ്ട് ദിവസത്തിനകം ഗോവയിലെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇവര്‍ 14 ദിവസത്തെ ക്വാറഡീന് ശേഷമായിരിക്കും ടീമിനൊപ്പം ചേരുക.

ഓസ്‌ട്രേലിയന്‍ യുവതാരം ജോര്‍ദാന്‍ മുറെയും അര്‍ജന്റീനന്‍ മിഡ്ഫീല്‍ ഫക്കുണ്ടോ പെരേരയുമാണ് ഗോവയിലെത്താനുളള രണ്ട് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍. ഇതില്‍ മുറെ ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. ഫുക്കുണ്ടോ ആകട്ടെ ഏതാനും മണിക്കൂറിനകം ഇന്ത്യയിലേക്ക് വിമാനം കയറും.

നേരത്തെ ഫക്കുണ്ടോയെ കുറിച്ച് ധാരാളം ഊഹാപോഹങ്ങള്‍ പ്രവചിരിച്ചിരുന്നു. എന്നാല്‍ അതിലൊന്നും ഒരു യാഥാര്‍ത്യവും ഇല്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

ഗാരി ഹൂപ്പര്‍, കോസ്റ്റ നമോയേനേസു, വിസന്റെ ഗോമസ്, സെര്‍ജിയോ സിഡോച, ബക്കറി കോനെ എന്നിവരാണ് ഇന്ത്യയിലെത്തിയ വിദേശ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍. ഇവരില്‍ ഭൂരിഭാഗം പേരും നിലവില്‍ കാറന്‍ഡിനിലാണ്. ബ്ലാസ്റ്റേഴ്‌സ് കളിച്ച പ്രീസീസണ്‍ മത്സരങ്ങളിലൊന്നും വിദേശ താരങ്ങളെ കളിപ്പിച്ചിട്ടില്ല.

അതെസമയം എടികെ മോഹന്‍ ബഗാന്‍ഷ എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി ടീമുകളുടെ എല്ലാ വിദേശതാരങ്ങളും ക്വാറന്‍ഡീന്‍ പൂര്‍ത്തിയാക്കി പരിശീലനത്തില്‍ ഇറങ്ങി കഴിഞ്ഞു. ചെന്നൈയുടേയും ഗോവയുടേയും വിദേശ താരങ്ങളെല്ലാം ഇന്ത്യിലെത്തിയിട്ടുണ്ടെങ്കിലും അവരെല്ലാം ക്വാറന്‍ഡീനിലാണ്.

You Might Also Like