ബ്ലാസ്റ്റേഴ്‌സിനും എടികെയ്ക്കും വീണ്ടും മൃഗീയാധിപത്യം, മൂന്നിരട്ടി മേധാവിത്വം

Image 3
FootballISL

ഐഎസ്എല്‍ ആദ്യ റൗണ്ടിലെ വിര്‍ച്വല്‍ അറ്റന്റന്‍സ് പുറത്ത് വിട്ട് സംഘാടകര്‍. പ്രതീക്ഷിച്ചത് പോലെ ഏറ്റവും കൂടുതല്‍ ആരാധകര്‍ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തിയത് ഉത്ഘാടന മത്സരമായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് – മോഹന്‍ ബഗാന്‍ പോരാട്ടത്തിലാണ്.

60,134 പേരാണ് വിര്‍ച്വല്‍ അറ്റന്റസ് രേഖപ്പെടുത്തിയത്. എഫ്‌സി ഗോവ-ബംഗളൂരു മത്സരത്തിന് 27,653 പേരും നോര്‍ത്ത് ഈസ്റ്റ് മുംബൈ സിറ്റി എഫ്‌സി മത്സരത്തിന് 27,653 പേരും വിര്‍ച്വല്‍ അറ്റന്റസ് രേഖപ്പെടുത്തി. ജംഷഡ്പൂര്‍ എഫ്‌സി-ചെന്നൈയിന്‍ സിറ്റി പോരാട്ടത്തില്‍ 26,001 പേരാണ് അറ്റന്റസ് രേഖപ്പെടുത്തിയത്.

ഒഡീഷ എഫ്‌സി ഹൈദരബാദ് പോരാട്ടത്തിലാണ് ഏറ്റവും കുറവ് വിര്‍ച്വല്‍ അറ്റന്റസ് രേഖപ്പെടുത്തിയത്. 18,714 പേരാണ് ഈ പോരാട്ടത്തില്‍ വിര്‍ച്വല്‍ അറ്റന്റസ് രേഖപ്പെടുത്തിയത്.

കോവിഡ് -19 പ്രതിസന്ധി കാരണം ഈ സീസണ്‍ ഐഎസ്എല്‍ കൊണ്ടു വന്ന ഒന്നാണ് വിര്‍ച്വല്‍ അറ്റന്റന്‍സ്. കളി നടക്കുന്ന ദിവസങ്ങളില്‍ ഇന്‍സ്റ്റാഗ്രാമില്‍ വിര്‍ച്വല്‍ അറ്റന്റന്‍സ് പോസ്റ്റില്‍ ഇമോജി ഇടുന്നവരുടെ കണക്കിനാണ് അറ്റന്റന്‍സ് രേഖപ്പെടുത്തുന്നത് താല്പര്യം ഉള്ളവര്‍ക്ക് പങ്കെടുത്ത് ഇഷ്ട ടീമിന്റെ മത്സരം പൊലിപ്പിക്കാം

 

ഇതുവരെയുള്ള കളികളുടെ അറ്റന്റന്‍സ്

കേരള ബ്ലാസ്റ്റേഴ്‌സ് – എടികെ മോഹന്‍ ബഗാന്‍ – 60,134

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് – മുംബൈ സിറ്റി എഫ്‌സി – 27,653

എഫ്‌സി ഗോവ – ബംഗളൂരു എഫ്‌സി – 27,712 .

ഒഡീഷ എഫ്‌സി – ഹൈദരാബാദ് എഫ്‌സി – 18,714 .

ജംഷഡ്പൂര്‍ എഫ്‌സി – ചെന്നൈയിന്‍ എഫ്‌സി – 26,001 .