ബ്ലാസ്‌റ്റേഴ്‌സിന് അടുത്ത കുരുക്ക്, നേരറിയാന്‍ സിബിഐ ഉള്‍പ്പെടെ വരുന്നു

സംസ്ഥാന രാഷ്ട്രീയത്തില്‍ ചൂടുപിടിയ്ക്കുന്ന ലൈഫ്മിഷനുമായി ബന്ധപ്പെട്ട അന്വേഷണ പരിധിയിലേക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏക ക്ലബ് കേരള ബ്ലാസ്റ്റേഴ്സും. ലൈഫ്മിഷന്‍ കേസില്‍ ആരോപണം നേരിടുന്ന യൂണിടാക് ബില്‍ഡേഴ്സ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോണ്‍സര്‍മാര്‍ ആയിരുന്നുവെന്ന് കണ്ടെത്തിയതാണ് ബ്ലാസ്റ്റേഴ്‌സിന് വിനയായത്.

യൂണിടാക്കിന്റെ ഇടപാടുകള്‍ പരിശോധിക്കവേയാണ് റെഡ്ക്രസന്റുമായുള്ള കരാര്‍ ഒപ്പിടുന്നതിന് തൊട്ടുമുമ്പുള്ള വര്‍ഷം ബ്ലാസ്റ്റേഴ്സിന്റെ സ്പോണ്‍സര്‍ ആയിരുന്നു യൂണിടാക് എന്ന കാര്യം അറിഞ്ഞത്.

എന്നാല്‍ ബ്ലാസ്റ്റേഴ്സുമായി എത്ര രൂപയുടെ കരാറാണ് യൂണിടാക് നടത്തിയതെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. ബ്ലാസ്റ്റേഴ്‌സ് പോലൊരു ടീമിന്റെ സ്‌പോണ്‍സര്‍ ആകാനുള്ള സാമ്പത്തികശേഷി യൂണിടാകിന്‌ര്‍െറ കൈവന്നിരുന്നോ എന്നതും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.

ബ്ലാസ്റ്റേഴ്‌സ് ഉടമകളും ഒഫീഷ്യല്‍സും അവസാന സീസണിന് ശേഷം മാറിയിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് നിലവില്‍ അന്വേഷണ ഏജന്‍സികള്‍.

പ്രധാന സാമ്പത്തിക ഇടപാടുകള്‍ വെളിപ്പെടുത്താന്‍ അന്വേഷണ ഏജന്‍സികള്‍ യൂണിടാക് എം.ഡി സന്തോഷ് ഈപ്പനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇക്കാര്യം പറഞ്ഞിരുന്നില്ല. ലൈഫ് മിഷന്‍ കരാറിന് മുന്‍പ് നടന്ന യൂണിടാക്കിന്റെ ഇടപാടുകളിലും സ്വപ്നാ സുരേഷിന്റയും സംഘത്തിന്റെയും സാന്നിധ്യമുണ്ടായിരുന്നോ എന്നാണ് പരിശോധിക്കുന്നത്.

You Might Also Like