ട്രാന്‍സ്ഫറില്‍ മുന്നേറി 5 ക്ലബുകള്‍, ബ്ലാസ്റ്റേഴ്‌സ് കിതക്കുന്നു
മികച്ച വിദേശ താരങ്ങളേയും ഇന്ത്യന്‍ താരങ്ങളേയും സ്വന്തമാക്കുന്നതില്‍ മുന്നേറുന്നത് അഞ്ച് ഐഎസ്എല്‍ ക്ലബുകള്‍. ബംഗളൂരു എഫ്‌സി, എടികെ-മോഹന്‍ ബഗാന്‍, മുംബൈ സിറ്റി എഫ്‌സി, ഹൈദരാബാദ് എഫ്‌സി, എഫ്‌സി ഗോവ തുടങ്ങിയ ടീമുകളാണ് ട്രാന്‍സ്ഫര്‍ വിപണയില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നത്.
ഒഡീഷ എഫ്‌സിയും താരങ്ങളെ വാരിക്കൂട്ടുന്നുണ്ടെങ്കിലും അത് എത്രത്തോളം ഫലപ്രവദമാണെന്ന് കണ്ടറിയണം. തങ്ങളെ ആരും എഴുതി തള്ളേണ്ടെന്നും കളിക്കളത്തില്‍ താരങ്ങളുടെ ക്വാളിറ്റി തങ്ങള്‍ തെളിയിച്ചോളാമെന്നുമാണ് ഒഡീഷ എഫ്‌സി ഉടമ അവസകാശപ്പെടുന്നത്.
എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെ മറ്റ് നാല് ക്ലബുകള്‍ ട്രാന്‍സ്ഫര്‍ വിപണയില്‍ കാര്യമായ ഇടപെടലൊന്നും നടത്തുന്നില്ല. താരങ്ങളെ ടീമിലെത്തിക്കുന്നതില്‍ വെയ്റ്റ് ആന്റ് വാച്ച് പോളിസിയാണ് ബ്ലാസ്‌റ്റേഴ്‌സും ജംഷഡ്പൂരും നോര്‍ത്ത് ഈസ്റ്റും ചെന്നൈയിന്‍ എഫ്‌സിയും സ്വീകരിച്ചിരിക്കുന്നത്.
ഇതില്‍ ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റും മാര്‍സെലീന്യോയ്ക്കായി ശ്രമം നടത്തുണ്ട്. മാര്‍സെലീന്യോയ്ക്ക് ബ്ലാസ്‌റ്റേഴ്‌സില്‍ പന്ത് തട്ടാനാണ് ആഗ്രഹമെങ്കിലും മാനേജുമെന്റ് ഇക്കാര്യത്തിലും മനസ്സ് തുറന്നിട്ടില്ല. ബ്ലാസ്റ്റേഴ്‌സില്‍ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസാണ്. കിബുവും പരിശീലക സംഘവും ഓഗസ്റ്റില്‍ എത്തുന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പ് ഉണരും.
കൊറോണ വ്യപനം മൂലം സീസണ്‍ നീണ്ട് പോകുമോയെന്ന ആശങ്ക ഐഎസ്എല്‍ ടീമുകള്‍ക്കെല്ലാമുണ്ട്. നവംബര്‍ 22ന് ഐഎസ്എല്‍ തുടങ്ങാനാണ് ഇപ്പോള്‍ തീരുമാനിച്ചിക്കുന്നത്. ഓഗസ്‌റ്റോടെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുന്നതോടെ താരങ്ങളുടെ കാര്യത്തില്‍ ഏകദേശ തീരുമാനമാകും.