ബെംഗളൂരുവിനു ബ്ലാസ്റ്റേഴ്‌സിന്റെ മറുപണി, ഐഎസ്എൽ കിരീടമുയർത്തിയ താരത്തിനായി നീക്കങ്ങൾ

ഈ സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ഐഎസ്എൽ പ്ലേ ഓഫിൽ ബെംഗളൂരുവിന്റെ വിവാദഗോളിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ ടീം സൂപ്പർ കപ്പിൽ ആദ്യത്തെ റൗണ്ടിൽ തന്നെ പുറത്തായി. ഈ രണ്ടു ടൂർണമെന്റുകളിലും ബെംഗളൂരു ഫൈനലിൽ എത്തിയിരുന്നു.

സീസൺ കഴിഞ്ഞതോടെ ബ്ലാസ്റ്റേഴ്‌സ് നായകനായ ജെസ്സൽ ബംഗളൂരുവിലേക്ക് ചേക്കേറുകയാണെന്ന അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. ചിരവൈരികളായ ക്ലബ്ബിലേക്ക് ടീമിന്റെ നായകൻ തന്നെ ചേക്കേറുന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ സമ്മാനിച്ച കാര്യമാണ്. എന്നാൽ അതിനു മറുപണി കൊമ്പന്മാർ ആരംഭിച്ചിട്ടുണ്ട്.

ഖേൽ നൗവിന്റെ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു എഫ്‌സിയുടെ ഫുൾ ബാക്കായ പ്രബീർ ദാസിനെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. താരത്തിന്റെ ട്രാൻസ്‌ഫർ ഫീസ് നൽകാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചുവെന്നും ഒന്നിലധികം വർഷത്തെ കരാർ നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇക്കഴിഞ്ഞ സമ്മറിലാണ് പ്രബീർ ദാസ് ബെംഗളൂരു എഫ്‌സിയിലേക്ക് ചേക്കേറുന്നത്. ആഷിക് കുരുണിയനെ നൽകി എടികെയിൽ നിന്നും ബെംഗളൂരു സ്വന്തമാക്കിയ താരം മികച്ച പ്രകടനമാണ് നടത്തിയത്. ഡ്യൂറന്റ് കപ്പ്, ഐഎസ്എൽ. സൂപ്പർകപ്പ് എന്നിവയിൽ ബെംഗളൂരു കിരീടം നേടിയപ്പോൾ അതിനു പിന്നിൽ താരമുണ്ടായിരുന്നു.

ഖബ്‌റ ക്ലബ് വിട്ടതിനു പകരമാണ് പ്രബീർ ദാസിനെ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നത്. ഖബറയെ പോലെത്തന്നെ ടീമിന്റെ പ്രധാനിയായി മാറാൻ ഐഎസ്എല്ലിൽ വളരെ പരിചയസമ്പത്തുള്ള താരത്തിന് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. എടികെ മോഹൻ ബാഗാനോടൊപ്പം ഐഎസ്എൽ കിരീടമുയർത്തിയ താരമാണ് പ്രബീർ ദാസ്.

You Might Also Like