ജെസലിനായി ബ്ലാസ്റ്റേഴ്‌സ് മുടക്കിയത് മൂന്നിരട്ടി തുക

Image 3
FootballISL

ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ താരം ജെസല്‍ കര്‍നെയ്റോയെ നിലനിറുത്താന്‍ മൂന്നിരട്ടിയിലധികം പ്രതിഫലമാണ് താരത്തിന് നല്‍കിയതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ജെസലിനായി നിരവധി ഓഫറുകളാണ് ലഭിച്ചിരുന്നത്.

കഴിഞ്ഞ സീസണില്‍ ജെസലിന് ശമ്പളമായി ഏകദേശം 18 ലക്ഷം രൂപയാണ് ബ്ലാസ്റ്റേഴ്‌സ് നല്‍കിയത്. ജെസലിന്റെ ഐഎസ്എ അരങ്ങേറ്റമായിരുന്നു അത്. ഇത് ഒരു വര്‍ഷത്തില്‍ 60 ലക്ഷമാക്കിയാണ് ജെസുമായി മൂന്ന് വര്‍ഷത്തെ കരാര്‍ ബ്ലാസ്റ്റേഴ്‌സ് ഒപ്പിട്ടിരികകുന്നത് എന്നാണ് സൂചന.

കഴിഞ്ഞ സീസണിന് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി എല്ലാ മത്സരങ്ങളിലും ജെസല്‍ കളത്തിലിറങ്ങിയിട്ടുണ്ട്. ലെഫ്റ്റ്-ബാക്കായി മികച്ച പ്രകടനം കാഴ്ച വെച്ച താരം, ഇടത് വിങ്ങിലൂടെ ആക്രമണനീക്കങ്ങളും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നടത്തിയിട്ടുണ്ട്. തന്റെ പേരില്‍ രണ്ട് അസിസ്റ്റുകള്‍ മാത്രമാണുള്ളതെങ്കിലും, താരം 40 ക്രോസ്സുകള്‍ നല്‍കിയിട്ടുണ്ട്.

ടീമിന് വേണ്ടി ഓരോ മത്സരത്തിലും ശരാശരി 40.33 പാസുകള്‍ താരം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഇത് വരെ 50 ക്ലിയറന്‍സും, 24 ടാക്കിളുകളും, 17 ഇന്റര്‍സെപ്ഷനും, 11 ബ്ലോക്കുകളും നടത്തിയിട്ടുണ്ട്.

ജെസലിനെ സ്വന്തമാക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മറ്റു ക്ലബുകളും നേരത്തെ രംഗത്തെത്തിയിരുന്നു. എ ടി കെ താരത്തെ സ്വന്തമാക്കിയേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. ഗോവയില്‍ നിന്നുള്ള താരമായ ജെസ്സലിനെ സ്വന്തമാക്കാന്‍ എഫ്സി ഗോവയും രംഗത്തുണ്ടായിരുന്നു.