പുതിയ വാതില്‍ തുറന്ന് കിബും പിള്ളേരും, ആരാധക പ്രവാഹം
സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ കരുത്ത് കൊണ്ട് എതിരാളികളെ നിഷ്പ്രഭമാക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മറ്റൊരു സാമൂഹിക മാധ്യമത്തില്‍ കൂടി അകൗണ്ട് തുറന്നു. ഏറെ വൈകിയാണെങ്കിലും ടിക് ടോകിലാണ് ബ്ലാസ്‌റ്റേഴ്‌സ് അവസാനമായി അകൗണ്ട് തുറന്നത്.
ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍ കിബു വികൂനയുടെ നേതൃത്വത്തില്‍ രസകരമായ വീഡിയോ പുറത്ത് വിട്ടാണ് ടിക് ടോക്കിലേക്കുളള ബ്ലാസ്‌റ്റേഴ്‌സിന്റെ വരവ് ക്ലബ് ആഘോഷിച്ചത്. അകൗണ്ട് തുറന്ന് മണിക്കൂറുകള്‍കകം തന്നെ ആയിരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഫോളോവേഴ്‌സായത്.
ബ്ലാസ്റ്റേഴ്‌സിനെ ടിക് ടോക്കില്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക