അര്‍ജന്റീനന്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്സ്, ചര്‍ച്ച പുരോഗമിക്കുന്നു
തിരുവോണ നാളില്‍ ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷകരമായ വാര്‍ത്തയാണ് പ്രമുഖ കായിക മാധ്യമമായ ഗോള്‍ പുറത്ത് വിട്ടിരിക്കുന്നത്. അര്‍ജന്റീനന്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഫാക്കുണ്ടോ പെരേരയുമായി ബ്ലാസ്റ്റേഴ്സ് ചര്‍ച്ച ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിടന്‍ അര്‍ജന്റീനന്‍ താരത്തിന് വലിയ താല്പര്യമുണ്ടെന്നാണ് ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബ്യൂണസ് ഐറിസ് ക്ലബായ എസ്തൂഡിയന്സില് ഫുട്ബോള്‍ കളിച്ചാന് ഫാക്കുണ്ടോ പ്രൊഫഷണല്‍ ഫുട്ബോളിലേക്ക് കാലെടുത്ത് വെച്ചത്. 2006 മുതല്‍ 2009 വരെ ഫാക്കുണ്ടോ എസ്തൂഡിയന്സിന് വേണ്ടിയാണ് കളിച്ചത്. അവിടെ നിന്നും ചിലിയന്‍ ക്ലബായ പാലസ്തീനോയിലേക്ക് താരത്തെ ലോണിന് കൈമാറുകയായിരുന്നു. പിന്നീട് നിരവധി യൂറോപ്യന്‍ ലാറ്റിമേരിക്കന്‍ ക്ലബുകള്‍ക്കായി താരം പന്ത് തട്ടി.
യൂറോപ്പ ലീഗില്‍ 16 മത്സരങ്ങള്‍ ബൂട്ടണിഞ്ഞിട്ടുളള ഈ അര്‍ജന്റീനന്‍ താരം ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.
ഗ്രീസ് ക്ലബ് പാവോക്കിന് വേണ്ടിയാണ് ഫാക്കുണ്ടോ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. 2014-15 സീസണില്‍ പാവോക്കിനായി 30 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകള്‍ നാല് അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു. നിലവില്‍ സൈപ്രസ് ക്ലബ് അപ്പോളോന്‍ ലിമാസോളിന് വേണ്ടിയാണ് ഫാക്കുണ്ടോ ബൂട്ടണിയുന്നത്. അവിടെ രണ്ട് സീസണുകളിലായ 39 മത്സങ്ങള്‍ കളിച്ച താരം 14 ഗോളും നേടിയിട്ടുണ്ട്.
മുന്‍ ചെന്നൈയിന് താരം ആന്‍േ്രന്ദ സ്കെമ്പ്രി ലിമാസോളില്‍ ഫാക്കുണ്ടോയുടെ സഹതാരമായിരുന്നു. മെക്സിക്കന്‍ പ്രീമിയര്‍ ലീഗ്, ലിഗാ എംഎക്സ് തുടങ്ങിയ ലീഗുകളിലും ഈ 32കാരന് കളിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന് നിലവില്‍ നിരവധി വിദേശ താരങ്ങളെ ആവശ്യമുണ്ട്. കൊളംമ്പിയന്‍ താരം ഒസ്വാള്‍ഡോ ഹെന്റിക്വസിനെ ബ്ലാസ്റ്റേഴ്സ് സൈന്‍ ചെയ്തെങ്കിലും കോവിഡ് പേടിച്ച് അദ്ദേഹം പിന്മാറുകയായിരുന്നു. തിരിയും ഓഗ്ബെച്ചയേും കഴിഞ്ഞ മാസങ്ങളിലായി ബ്ലാസ്റ്റേഴ്സ് വിട്ടു. സെര്‍ജിയോ സിഡോച മാത്രമാണ് ബ്ലാസ്റ്റേഴ്സില്‍ നിലവില്‍ ഉറപ്പായി വിദേശ താരം.