ഡ്യൂറന്റ് കപ്പ്: കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറിലേക്ക്
കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഗ്രൂപ്പ് സി ചാമ്പ്യന്മാരായി പ്രവേശിച്ചു. ഇന്ന് നടന്ന പഞ്ചാബ് എഫ്സി-മുംബൈ സിറ്റി എഫ്സി മത്സരം പഞ്ചാബിന്റെ മൂന്ന് ഗോളിന്റെ വിജയത്തോടെ അവസാനിച്ചതോടെയാണ് ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കിയത്.
മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമായി ഏഴ് പോയിന്റുകള്‍ നേടിയ ബ്ലാസ്റ്റേഴ്സും പഞ്ചാബ് എഫ്സിയും പോയിന്റ് പട്ടികയില്‍ ഒപ്പത്തിനൊപ്പമെത്തി. എന്നാല്‍ മികച്ച ഗോള്‍ വ്യത്യാസത്തിന്റെ മുന്‍തൂക്കത്തില്‍ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം സ്വന്തമാക്കി.
മൂന്ന് മത്സരങ്ങളില്‍ നിന്ന് 16 ഗോളുകള്‍ അടിച്ചുകൂട്ടി ഒരു ഗോള്‍ മാത്രം വഴങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ശ്രദ്ധേയമാണ്. അതേസമയം, പഞ്ചാബ് മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ നേടുകയും ഒരു ഗോള്‍ വഴങ്ങുകയും ചെയ്തു.
ഡ്യൂറന്റ് കപ്പില്‍ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.