വീണ്ടും മഹാപ്രഖ്യാപനം, മുള്‍മുനയില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ്. ബുധനാഴ്ച്ച മറ്റൊരു സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍.

‘നാളത്തെ സൈനിംഗ് ആരാണാവോ?’ എന്ന ചോദ്യമാണ് ഒരു ആരാധകന്റെ മുഖചിത്രത്തോട് കൂടി ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധക ഗ്രൂപ്പുകളില്‍ ചൂടന്‍ ചര്‍ച്ചായണ് ഇപ്പോള്‍ നടക്കുന്നത്. ഹക്കു മുതല്‍ പ്രശാന്ത് വരെ നിരവധി പേരുകളാണ് നാളെ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിക്കുക എന്നാണ് ആരാധകരുടെ പ്രവചനം.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഏഴാം സീസിലെ പ്രഖ്യാപനങ്ങള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് തുടക്കമിട്ടത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് നിരയിലെ മിന്നും താരം ജെസ്സല്‍ കാര്‍നെറോ കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരും എന്ന പ്രഖ്യാപനമാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യം നടത്തിയത്.

പരിചയസമ്പന്നനായ ഗോവന്‍ ലെഫ്റ്റ് ബാക്കായ ജെസ്സലുമായി മൂന്ന് വര്‍ഷത്തെക്കാണ് ബ്ലാസ്റ്റേഴ്സ് കരാര്‍ നീട്ടിയത്. ഗോവന്‍ പ്രൊഫഷണല്‍ ലീഗിലൂടെ വളര്‍ന്നുവന്ന ജെസ്സല്‍ 2018-19 വര്‍ഷം സന്തോഷ് ട്രോഫിയില്‍ ഗോവന്‍ ടീമിന്റെ നായകനായിരുന്നു.

You Might Also Like