ട്രാന്‍സ്ഫര്‍ പോളിസി മാറ്റി ബ്ലാസ്‌റ്റേഴ്‌സ്, അടിമുടി പ്രെഫഷണല്‍ വല്‍ക്കരണം

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഇത്തവണ ട്രാന്‍സ്ഫര്‍ പോളിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നു. പണം വാരിയെറിഞ്ഞ് യൂറോപ്പിലെ മുതിര്‍ന്ന താരങ്ങളെ സ്വന്തമാക്കുന്നതിന് പകരം ഇന്ത്യയില്‍ തന്നെയുളള കഴിയുവുളള യുവതാരങ്ങളെ ടീമിലെത്തിക്കാനാണ് മഞ്ഞപ്പട ശ്രമിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് പുതിയ അനുഭവമാണ്.

മൂന്ന് വര്‍ഷം മുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് വരെ മുതിര്‍ന്ന താരങ്ങളെ സ്വന്തമാക്കിയ ടീമായിരുന്നു ബ്ലാസ്റ്റേഴ്‌സ്. റെനെ മ്യൂലസ്റ്റീന് കീഴില്‍ ബെര്‍ബറ്റേവും വെസ് ബ്രൗണുമെല്ലാം ബ്ലാസ്റ്റേഴ്‌സിലെത്തിയത് അങ്ങനെയാണ്. എന്നാല്‍ പ്ലേ ഓഫില്‍ പോലും ആ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് കയറാനായില്ലെന്ന് മാത്രമല്ല ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മുതിര്‍ന്ന താരങ്ങള്‍ തങ്ങളുടെ നല്ല കാലത്തിന്റെ നിഴല്‍ മാത്രമായി മാറുകയായിരുന്നു.

പിന്നീട് പിഎസ്ജി താരമായിരുന്ന ഓഗ്‌ബെചെയായിരുന്നു ബ്ലാസ്റ്റേഴ്‌സ് നിരയിലെത്തിയ വന്‍ മരം. എന്നാല്‍ ഓഗ്‌ബെചെ ഗോളുകള്‍ അടിച്ച് കൂട്ടിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് ലീഗില്‍ മുന്നേറാനായില്ല. കൂടാതെ നിരവധി പരിചയ സമ്പന്നരായ വിദേശ താരങ്ങളും ബ്ലാസ്റ്റേഴ്‌സില്‍ കളിച്ചു.

ഇതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ട്രാന്‍സ്ഫര്‍ പോളിസി മാറ്റുന്നത്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും ബ്ലാസ്റ്റേഴ്‌സിന് കടുത്ത നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നു. യൂറോപ്പില്‍ കളിച്ച് പഴകിച്ച താരങ്ങളേക്കാള്‍ മികച്ച യുവതാരങ്ങളെ ടീമിലെത്തിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് ഇപ്പോള്‍ ശ്രമിക്കുന്നത്.

23കാരനായ ഗിവ്‌സണ്‍ 19 വയസ്സുളള റിത്വിക്ക് ദാസ്, 19 വയസ്സുളള പ്രഭശുക്കന്‍ ഗില്‍, 22കാരനായി നിഷുകുമാര്‍ തുടങ്ങിവരെയാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. കൂടാതെ സഹലും രാഹുലും ഹക്കുവും ജാക്‌സണ്‍ സിംഗും നോറോമുമെല്ലാം ബ്ലാസ്‌റ്റേഴ്‌സിനെ അടിമുടി പ്രതിഭകളുളള യുവ ടീമാക്കി മാറ്റുന്നു.

ഇതോടെ വികൂന ബ്ലാസ്‌റ്റേഴ്‌സിന് പുതിയൊരു മുഖം നല്‍കുകയാണ്. അതികം അവകാശവാദങ്ങളൊന്നുമില്ലാതെയാണ് വികൂന പുതിയ ട്രാന്‍സ്ഫറുകള്‍ നടത്തുന്നത്. ബ്ലാസ്റ്റേഴ്‌സിനെ പ്ലേഓഫിലെത്തിക്കാനുളള പണിയാണ് താന്‍ നടത്തുകയെന്ന് വികൂന തുറന്ന് പറയുന്നു. ഇന്ത്യയുടെ ഭാവി ബ്ലാസ്റ്റേഴ്‌സിലൂടെ പ്രശോഭിപ്പിക്കാനാകും എന്ന വിശ്വാസത്തിലാണ് വികൂനയിപ്പോള്‍.