എല്‍ക്കോ എന്ത് കൊണ്ട് സഹലിനെ തഴഞ്ഞു, മുന്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ നല്‍കുന്ന വിശദീകരണം

സുനില്‍ ഛേത്രിയ്ക്ക് ശേഷം ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരമാണ് സഹല്‍ അബ്ദുല്‍ സമദെന്ന മലയാളി താരം. 23 വയസ്സിനുളളില്‍ പ്യൂമ പോലെയൊരു അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ ഗ്ലോപല്‍ അമ്പാസിഡറായി താരം മറിക്കഴിഞ്ഞു. ഇന്ത്യന്‍ ടീമിലും ഒന്‍പത് മത്സരങ്ങള്‍ സഹല്‍ ബൂട്ടുകെട്ടി.

എന്നാല്‍ ഐഎസ്എല്‍ കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിലുണ്ടായിട്ടും സഹലിനെ കാര്യമായി ഉപയോഗിക്കാന്‍ അന്നത്തെ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായ എല്‍ക്കോ ഷറ്റോരി തയ്യാറായിരുന്നില്ല. ഈ പ്രതിഭാസനനെ ഷറ്റോരി എന്തുകൊണ്ട് കളിപ്പിച്ചില്ല എന്നത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമാണ്.

ആ ചോദ്യം അന്ന് ബ്ലാസ്‌റ്റേഴ്‌സിലുണ്ടായ മലയാളി സഹപരിശീലകന്‍ ഷമീല്‍ ചെമ്പകത്തിനോട് ഖേല്‍ നൗ പ്രതിനിധി ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെയായിരുന്നു.

‘ഓരോ പരിശീലകരുടെയും പരിശീലന രീതികള്‍ വ്യത്യസ്തമായ തരത്തില്‍ ആകും. അത് ലഭ്യമായ വിഭവങ്ങള്‍ വച്ചുകൊണ്ട് എത്രമാത്രം ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയുന്നു എന്നതാണ് ഒരു പരിശീലകന്റെ വിജയം. സഹലിനെ പോലെ ഉള്ള താരങ്ങളേ എല്‍ക്കോ ഷറ്റോറി പുറത്ത് നിര്‍ത്തി എങ്കില്‍ അതിനു കാരണങ്ങള്‍ ഉണ്ടാകാം’ ഷമീല്‍ പറയുന്നു.

‘ബര്‍ത്തലേമിയോ ഓഗ്ബച്ചേ റാഫേല്‍ മെസ്സി ബൗളി, സിഡോ തുടങ്ങിയവര്‍ മുന്നിരയില്‍ നിറഞ്ഞു കളിച്ചപ്പോള്‍ സഹലിന് കൂടുതല്‍ അവസരങ്ങള്‍ കിട്ടിയില്ല എന്നതിനോട് ഞാന്‍ യോജിക്കുന്നു എങ്കിലും ചില കളികളില്‍ താരം കളത്തില്‍ ഇറങ്ങിരുന്നു. കിട്ടിയ അവസരങ്ങള്‍ താരം ഫലപ്രദമായി വിനിയോഗിക്കയും ചെയ്തു സ്ഥിതിവിവര കണക്കുകള്‍ നോക്കിയാല്‍ അത് അറിയാന്‍ സാധിക്കും’ അദ്ദേഹം കൂട്ടിചേര്‍ത്തു.

അതെസമയം കഠിനാധ്വാനം ചെയ്താല്‍ സഹല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായി മാറുമെന്നും ഷമീല്‍ വിലയിരുത്തുന്നു.

You Might Also Like