കുറുനരിയുടെ തലച്ചോറുളള സ്‌കിന്‍കിസിനെ വിശ്വസിക്കാമോ? ബ്ലാസ്‌റ്റേഴ്‌സിന്റെ എസ്ഡിയെ കുറിച്ച് തന്നെ

Image 3
FootballISL

മറ്റൊരു ഐഎസ്എല്‍ ക്ലബിനും ലഭിക്കാത്ത സൗഭാഗ്യങ്ങളാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് മലയാള മണ്ണ് നല്‍കിയത്. നിറഞ്ഞ് കവിയുന്ന ഗ്യാലറിയും ലോകത്ത് എവിടെ നിന്നും ബ്ലാസറ്റേഴ്‌സിനെ സ്‌നേഹിക്കുന്ന ആരാധകരുമെല്ലാം ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിന് മാത്രം ലഭിച്ച ഭാഗ്യമാണ്. ലോകത്തെ മുന്‍നിര ഗ്ലാമര്‍ ലീഗുകളെയെല്ലാം കടത്തിവെട്ടും വിധം ബ്ലാസ്‌റ്റേഴ്‌സിനെ മലയാള മണ്ണ് ഏറ്റെടുത്തു. എന്നാല്‍ ആറ് സീസണിനപ്പുറം തിരിഞ്ഞ് നോക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് അവരുടെ ആരാധകര്‍് അവരര്‍ഹിക്കും വിധം ഒന്നും തിരിച്ച് നല്‍കാനായിട്ടില്ല.

രണ്ട് തവണ ഫൈനലിലെത്താന്‍ കഴിഞ്ഞു എന്നത് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ആറ് വര്‍ഷത്തിനിടെ സ്വന്തമാക്കാനായ എടുത്തുപറയാനുളള നേട്ടം. മികച്ച താരങ്ങളേയും ഉയര്‍ന്ന നിലവാരത്തിലുളള പരിശീലകരേയും സ്റ്റാഫുകളേയും എല്ലാം അണിനിരത്തിയിട്ടും എന്തോ ബ്ലാസ്‌റ്റേഴ്‌സിന് ഇതുവരെ പച്ചതൊടാനായിട്ടില്ല.

ഒടുവില്‍ ഏഴാം സീസണ് തയ്യാറെടുക്കുമ്പോള്‍ സ്വന്തമായൊരു സ്‌പോട്ടിംഗ് ഡയറക്ടറെ തന്നെ നിയമിച്ചിപരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. കരോളിസ് സ്‌കിന്‍കിസ് എന്ന ലിത്വാനിയന്‍ സ്വദേശിക്ക് ബ്ലാസ്റ്റേഴ്‌സിനായി അത്ഭുതം കാട്ടാനാകുമോ?

ആരാണ് കരോളിസ് സ്‌കിന്‍കിസ്?

ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന വാക്കാണ് ഇന്ന് കരോളിസ്. സ്ഥാനമേറ്റെടുത്ത് രണ്ട് മാസം കഴിയുമ്പോള്‍ കൊടുങ്കാറ്റ് ഉയര്‍ത്താവുന്ന നിരവധി മാറ്റങ്ങള്‍ ഈ ലിത്വാനിയക്കാരന്‍ നടപ്പിലാക്കി കഴിഞ്ഞു. പരിശീലകന്‍ എല്‍ക്കോ ഷറ്റോരിയെ പുറത്താക്കിയതായിരുന്നു ആദ്യ നടപടി. പകരെ മോഹന്‍ ബഗാനെ വര്‍ഷങ്ങള്‍ക്ക് ശേഷം ഐലീഗ് ചാമ്പ്യന്‍മാരാക്കിയ കിബു വികൂനയേയും സംഘത്തേയും കോച്ചായി കൊണ്ട് വന്നു.

മാത്രമല്ല ബ്ലാസ്‌റ്റേഴ്‌സിന്റെ പോസ്റ്റര്‍ ബോയ് സന്ദേഷ് ജിങ്കനെ പറഞ്ഞ് വിട്ടായിരുന്നു സ്‌കിന്‍കിസ് പിന്നീട് കരുത്ത് കാട്ടിയത്. ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഉയര്‍ത്തിയ പ്രതിഷേധ കൊടുങ്കാറ്റ് പോലും നയതന്ത്ര ചാരുതയോടെ മറികടന്ന സ്‌കിന്‍കിസ് ബ്ലാസ്‌റ്റേഴ്‌സില്‍ ചോദ്യം ചെയ്യാത്ത ശക്തിയായി മാറി. പിന്നീട് ബ്ലാസ്റ്റേഴ്‌സില്‍ തീരെ ജനപ്രിയതയില്ലാത്ത ആരാധകര്‍ നിരന്തരം പുറത്താക്കണമെന്ന്് ആവശ്യപ്പെട്ട ഇഷ്ഫാഖ് അഹമ്മദിനെ നിലനിര്‍ത്തിയായിരുന്നു സ്‌കിന്‍കിസിന്റെ അടുത്ത പൂഴികടകന്‍. ഇഷ്ഫാഖിനെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയെന്ന് മാധ്യമങ്ങളടക്കം വിശ്വസിച്ചിരുന്ന സമയത്തായിരുന്നു കരോളിസ് നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്. പിന്നീട് തനിക്ക് തടസ്സമാകുമെന്ന് കരുതിയ ബ്ലാസ്റ്റേഴ്‌സ് സിഇഒ വിരേന്‍ ഡിസില്‍വയേയും സ്‌കിന്‍കിസ് പുറത്താക്കി ഞെട്ടിച്ചു. മാനേജുമെന്റ് സ്‌കിന്‍കിസില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ തെളിവായിരുന്നു വിരന്റെ സ്ഥാനചലനം.

സ്‌കിന്‍കിസിനെ വിശ്വസിക്കാമോ?

ഈ ചോദ്യത്തിന് ഉത്തരം പറയണമെങ്കില്‍ നമ്മുക്ക് അദ്ദേഹത്തെ ട്രാക്ക് റെക്കോര്‍ഡ് മാത്രം വിശ്വസിക്കാനെ തല്‍ക്കാലം നിവൃത്തിയുളളു. ഇന്ത്യന്‍ സാഹചര്യത്തില്‍ അത് എത്രത്തോളം ഫവത്താകുമെന്ന് കണ്ട് തന്നെ അറിയണം. ലിത്വാനിയ എന്ന കൊച്ച യൂറോപ്യന്‍ രാജ്യത്തിലെ എഫ് കെ സുഡുവ എന്ന ക്ലബിന്റെ സ്‌പോര്‍ട്ടിംഗ് ഡയറക്ടറാരുന്നു സ്‌കിന്‍കിസ്. അഞ്ച് വര്‍ഷത്തോളം സുഡുവയില്‍ സ്‌കിന്‍കിസ് സേവനം അനുഷ്ഠിച്ചു. താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ കണശക്കാരന്‍ എന്ന പേരു സ്വന്തമാക്കിയ സ്‌കിന്‍കിസ് ഇക്കാര്യത്തില്‍ തികഞ്ഞ പ്രെഫഷണലാണ്. ഏറ്റവും കുറഞ്ഞ ബഡ്ജറ്റില്‍ ഏറ്റവും മികച്ച താരങ്ങളെ സുഡുവയിലെത്തിച്ച സ്‌കിന്‍കിസ് 2017 മുതല്‍ ലിത്വാനിയന്‍ കിരീടം മറ്റാര്‍ക്കും വിട്ടുകൊടുത്തിട്ടില്ല.

ലിത്വാനിയയില്‍ തന്ത്രങ്ങളുടെ രാജകുമാരനാണ് സ്‌കിന്‍കിസ്. ഊതിപ്പെരുപ്പിച്ച ഒരു താരത്തേയും തന്റെ ടീമില്‍ അദ്ദേഹം വെച്ചുപൊറുപ്പിച്ചില്ല. വിലയേറിയ താരങ്ങള്‍ക്ക് പിന്നാലെയും അദ്ദേഹം ഒരിക്കലും പോയില്ല. എന്നാല്‍ മികച്ച പ്രതിഭയുണ്ടായിട്ടും വലിയ ലീഗില്‍ കളിക്കാന്‍ അവസരം ലഭിക്കാത്തെ തേടിപ്പിടിച്ചായിരുന്നു സ്‌കിന്‍കിസ് ലിത്വാനിയയില്‍ സുഡുവയെ എതിരാളികളില്ലാത്ത ക്ലബാക്കി മാറ്റിയത്.

എന്നാല്‍ സ്‌കിന്‍കിസിനെതിരെ സുഡുവയില്‍ തന്നെ ആദ്യ ഘട്ടത്തില്‍ എതിര്‍പ്പകള്‍ രൂക്ഷമായിരുന്നെങ്കിലും ഇപ്പോഴത്തേതു പോലെ തന്നെ നിശബ്ദമാട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. പലപ്പോഴും അവസാന നിമിശമായിരിക്കും സുഡുവയില്‍ പ്രശ്‌സ്ത വിദേശ താരങ്ങള്‍ എത്തിയെന്ന് പോലും ആരാധകര്‍ അറിഞ്ഞിരുന്നത്.

ഒരു ടീമെന്ന നിലയില്‍ പരിശീലകന സംഘത്തിന്റെ പ്രധാന്യം കൃത്യമായി തിരിച്ചറിഞ്ഞ സ്‌പോട്‌സ് ഡയറക്ടര്‍ കൂടിയാണ് കരോളിസ് സ്‌കിന്‍കിസ്. തന്റെ ടീമിനൊപ്പം മികച്ച പരിശീലകരും സപ്പോട്ടിംഗ് സ്റ്റാഫും ഉണ്ടാകണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമാണ്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അത് കിബു വികൂനയാണെന്ന് അദ്ദേഹം എളുപ്പം തിരിച്ചറിയുകയായിരുന്നു. ടീമിനെ പ്രതിസന്ധികള്‍ തരുണം ചെയ്ത് വിജയത്തിലെത്തിക്കാന്‍ സാധിക്കാന്‍ എല്‍ക്കോയെ വെച്ചുപൊറുപ്പിക്കാന്‍ സ്‌കിന്‍കിസ്‌ന് ആകുമായിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ താരങ്ങളെ കണ്ടെത്താനുളള ഇഷ്ഫാഖിന്റെ സാമര്‍ത്യം ഉപയോഗിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയും ചെയ്തു.

ഇനി സ്‌കിന്‍കിസിന്റെ വിധി നിര്‍ണ്ണയിക്കേണ്ടത് ആരാധകരും മാനേജുമെന്റുമാണ്. ഈ സീസണ്‍ ലിത്വാനിയക്കാരന് അതിനാല്‍ തന്നെ അതിനിര്‍ണ്ണായകവുമാണ്. സുഡുവയില്‍ പരീക്ഷിച്ച തന്ത്രങ്ങള്‍ ബ്ലാസ്റ്റേഴ്‌സില്‍ വിജയിക്കുമോ.. ഉത്തരത്തിനായി കാത്തിരിക്കുകയല്ലാത്ത മറ്റൊരു നിര്‍വ്വാഹവുമില്ല.