ബ്ലാസ്റ്റേഴ്‌സിലേക്ക് യൂറോപ്പില്‍ നിന്ന് വന്‍ താരമെത്തുന്നു, പ്രഖ്യാപനം ഉടന്‍

Image 3
Football

കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് യൂറോപ്പില്‍ നിന്ന് വലിയൊരു താരമെത്തുന്നതായി റിപ്പോര്‍ട്ട്. യൂറോപ്പിലെ പ്രമുഖ ലീഗില്‍ കളിക്കുന്ന താരമാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് വരാന്‍ സന്നദ്ധമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കിബു വികൂനയുടെ നേതൃത്വത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും ആ താരവുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ അന്തിമ തീരുമാനം ആയിട്ടില്ല. ക്ലബുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം സൂചന നല്‍കുന്നത്. താരമാരെന്നോ ഏത് ക്ലബില്‍ നിന്നോ എന്ന് പവലിയന്‍ എന്‍ഡിന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.

നേരത്തെ മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം സമിര്‍ നസ്രി ക്ലബിലേക്ക് വരുമെന്ന് റൂമറുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യം ന്സ്രിയുടെ ഏജന്റും ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റും നിഷേധിച്ചിരുന്നു. പുതുതായി വരുന്നതാരം നസ്രി അല്ലെന്നാണ് റിപ്പോര്‍ട്ട്.

അതെസമയം ബ്ലാസ്‌റ്റേഴ്‌സിലേക്കെത്തുന്ന ആ സൂപ്പര്‍ താരം ആരെന്നതിനെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കിടയില്‍ ചൂടന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒന്നാം ഡിവിഷനില്‍ കളിക്കുന്ന പല താരങ്ങളുടെ പേരും ഇതുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ അന്തിമ സ്ഥിരീകരണം ഉണ്ടായിട്ടില്ല.