നസ്രിയ്ക്ക് ബ്ലാസ്‌റ്റേഴ്‌സിലേക്ക് പോകാം, ബെല്‍ജിയം മാധ്യമത്തിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി ഫ്രഞ്ച് സൂപ്പര്‍ താരം താരം സമീര്‍ നസ്രിയെ കുറിച്ച് ഒരു ബെല്‍ജിയം വെബ്‌സൈറ്റില്‍ വന്ന റിപ്പോര്‍ട്ട്. സമീര്‍ നസ്രി കഴിഞ്ഞ സീസണില്‍ ബെല്‍ജിയം ക്ലബായ ആര്‍എസ്സി ആന്‍ഡര്‍ലെക്റ്റിനായി കളിച്ചിരുന്നു. ഏഴ് മത്സരങ്ങളില്‍ ഒരു ഗോളും താരം നേടിയിരുന്നു.

നസ്രിയ്ക്ക് വേണമെങ്കില്‍ ആര്‍എസ്സി ആന്‍ഡര്‍ലെക്റ്റില്‍ തുടരാമെന്നും അല്ലെങ്കില്‍ ഇന്ത്യയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് ചേക്കേറാമെന്നുമാണ് ആ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയിലേക്ക് നസ്രി കൂറുമാറുകയാണെങ്കില്‍ അതൊരു സാഹസികതയും രസകരവുമായ നീക്കമാകുമെന്നും ബെല്‍ജിയം വെബ്‌സ്റ്റൊയ വോട്ട്‌ബെല്‍ 24 നിരീക്ഷിക്കുന്നു.

നസ്രിയ്ക്ക് ബ്ലാസ്‌റ്റേഴ്‌സിനും ആര്‍എസ്സി ആന്‍ഡര്‍ലെക്റ്റിനും പുറമെ മറ്റ് ക്ലബുകളില്‍ നിന്നുളള ഓഫര്‍ ഉണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും ഈ വെബ്‌സൈറ്റ് പറയുന്നു.

ഏതായാലും മാസങ്ങള്‍ക്ക് മുമ്പെ നസ്രി ബ്ലാസ്റ്റേഴ്‌സുമായി ചര്‍ച്ചകള്‍ നടത്തുന്നതായി റൂമറുകള്‍ ഉണ്ടായിരുന്നു. ഓഗ്‌ബെചെയുടെ ഏജന്റയാരുന്നു ഇത്തരമൊരു കാര്യം ആദ്യം വെളിപ്പെടുത്തിയത്. കരിയറിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ ഉത്തേജ പരിശോധനയില്‍ കുടുങ്ങിയ നസ്രി വിലക്ക് മാറി ഫുട്‌ബോള്‍ ലോകത്ത് തിരിച്ചെത്തിയതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് റൂമറുകള്‍ പ്രചരിക്കുന്നത്. നിലവില്‍ 33 വയസ്സാണ് നസ്രിയ്ക്ക് ഉളളത്.

ഫ്രാന്‍സിനായി 41 മത്സരങ്ങളോളം കളിച്ചിട്ടുളള താരമാണ് സമീര്‍ നസ്രി. കൂടാതെ മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍ പോലുളള വലിയ ക്ലബുകളില്‍ വര്‍ഷങ്ങളോളം പന്ത് തട്ടിയിട്ടുണ്ട്.

2018ലാണ് ഉത്തേജ പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 18 മാസത്തെ വിലക്ക് ഈ സെന്റര്‍ മിഡ്ഫീല്‍ഡര്‍ക്ക് നേരിടേണ്ടി വന്നത്. 2014ലെ ഫ്രഞ്ച് ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ തന്റെ 27മത്തെ വയസ്സില്‍ ദേശീയ ടീമില്‍ നിന്നം വിരമിച്ച താരമാണ് സമീര്‍ നസ്രി

You Might Also Like