ആ പ്രതിരോധ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്, സന്തോഷ വാര്‍ത്ത

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് ഐഎസ്എല്‍ ചാമ്പ്യന്‍മാരായ എടികെ കൊല്‍ക്കത്തയുടെ പ്രതിരോധ താരം സലാം രഞ്ജന്‍ സിംഗ് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഐഎസ്എല്‍ സീസണുകളിലെല്ലാം ബ്ലാസ്‌റ്റേഴ്‌സിനെ മുന്നില്‍ നിന്ന് നയിച്ച സന്ദേശ് ജിങ്കാന് പകരക്കാരനായിട്ടാകും മണിപ്പൂരി സ്വദേശി സലാം രഞ്ജന്‍ സിംഗ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുക.

ഇരുപത്തിനാലുകാരനായ സലാം എ ടി കെ യില്‍ കൂടാതെ വമ്പന്മാരായ ബംഗളൂരു എഫ്സി,നോര്‍ത്ത് ഈസ്റ്റ്, ഈസ്റ്റ് ബംഗാള്‍ എന്നി ടീമിലും ഭാഗമായിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ നാല് മത്സരങ്ങള്‍ മാത്രമാണ് എടികെയ്ക്കായി രഞ്ജന്‍ കളിച്ചതെങ്കിലും ഇന്ത്യയ്ക്കായി ഇതിനോടകം 11 മത്സരങ്ങള്‍ കളിച്ച് കഴിഞ്ഞു. മികച്ച പ്രതിരോധ താരമെന്ന് ഇതിനോടകം തന്നെ പേരെടുത്ത താരത്തെ കഴിഞ്ഞ ഐഎസ്എല്ലില്‍ എടികെ പരിശീലകന്‍ ഹബാസ് അധികം കളത്തിലിറക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് സലാം രഞ്ജിന്‍ പുതിയ സാധ്യതകള്‍ തേടിയത്.

കഴിഞ്ഞ മാസമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ച് സന്ദേഷ് ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടത്. ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും അധികം മത്സരം കളിച്ച താരത്തിനൊത്ത പകരക്കാരനാകും സലാം രഞ്ജനെന്നാണ് വിലയിരുത്തപ്പെടുന്നത്.