സഹലിനെതിരെ പരോക്ഷ വിമര്‍ശനവുമായി കിബു, നിഷുവിനെ എന്തുകൊണ്ട് ടീമിലെടുത്തില്ല?

Image 3
FootballISL

എടികെ മോഹന്‍ ബഗാനെതിരെയുളള മത്സരത്തില്‍ സഹല്‍ അബ്ദു സമദ് അടക്കമുളളഅറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍മാരുടെ പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂന. അറ്റാക്കിംഗ് മിഡ് ഫീല്‍ഡര്‍മാരുടെ കര്‍ത്തവ്യം അറ്റാക്ക് ചെയ്യുക എന്നതാണെന്നും എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ അധികം അക്രമിച്ച് കളിച്ചില്ലെന്നും കിബു വിലയിരുത്തുന്നു.

മത്സരശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് കിബു ഇക്കാര്യം സൂചിപ്പിച്ചത്. മൂന്ന് അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍മാരുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. എന്നാല്‍ സഹലിനോ റിത്വിക്കിനോ നവോറത്തിനോ മുന്നിലുളള ഹൂപ്പറിന് പന്തെത്തിക്കാനായില്ല. ഇതാണ് ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയായത്.

ആദ്യ ഇലവനില്‍ നിഷുകുമാര്‍ എന്ത് കൊണ്ട് കളിച്ചില്ലെന്നും കിബു വെളിപ്പെടുത്തി. നിഷുകുമാര്‍ പൂര്‍ണ്ണ ഫിറ്റ്‌നെസില്‍ അല്ല എന്നും നിശു 100% ഫിറ്റായതായി ടീം വിലയിരുത്തുന്നില്ല എന്നുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പറഞ്ഞത്.

നിഷു കുമാര്‍ പൂര്‍ണ്ണ ആരോഗ്യവാന്‍ ആയി കഴിഞ്ഞാല്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ വലിയ ഗുണം ഉണ്ടാകുന്ന താരമായിരിക്കും എന്നും വികൂന കൂട്ടിചേര്‍ത്തു. നിഷുവിന് പകരം ഇറങ്ങിയ പ്രശാന്ത് വളരെ മികച്ച കളിയാണ് കെട്ടഴിച്ചതെന്നാണ് കിബു നിരീക്ഷിക്കുന്നത്.

ഐഎസ്എല്ലില്‍ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റിരുന്നു. എടികെയ്ക്കായി 67ാം മിനിറ്റില്‍ റോയ്കൃഷ്ണ നേടിയ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍വിയിലേക്ക് നയച്ചിത്.