ഏറ്റവും മികച്ച രീതിയില്‍ ഈ താരത്തെ ബ്ലാസ്റ്റേഴ്‌സ് പിന്തുണക്കും, ഉറപ്പ് നല്‍കി സ്‌കിന്‍കിസ്

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സ് പുതുതായ സൈന്‍ ചെയ്ത യുവ മിഡ്ഫീല്‍ഡര്‍ രോഹിത്ത് കുമാറിനെ പ്രശംസകൊണ്ട് മൂടി സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ്. രോഹിത്ത് ബ്ലാസ്‌റ്റേഴ്‌സിനായി തന്റെ കഴിവ് മുഴുവന്‍ പുറത്തെടുക്കും എന്ന് പ്രത്യാശ പ്രകടിപ്പിച്ച കരോളിസ് രോഹിത്തിന് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തു.

രോഹിത്തിനെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. ഞങ്ങളുടെ മിഡ് ഫീല്‍ഡിന് മറ്റൊരു ഗുണമേന്മയാണ് അദ്ദേഹം. ടീമിനായി തന്റെ കഴിവുകളെല്ലാം തന്നെ അദ്ദേഹം പുറത്തെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.ഏറ്റവും മികച്ച രീതിയില്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ‘ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറയുന്നു.

ബ്ലാസ്റ്റേഴ്‌സിലെത്തിയതെങ്ങനെയെന്ന കാര്യത്തില്‍ രോഹിത്ത് നല്‍കുന്ന വിശദീകരണം ഇപ്രകാരമാണ്.

‘ഞാന്‍ എല്ലായ്പ്പോഴും കളിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ക്ലബ്ബെന്ന നിലയില്‍ കേരള ബ്ലാസ്റ്റേഴ്സില്‍ ചേരുന്നത് എന്നെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള തീരുമാനമായിരുന്നു. ക്ലബ്ബിന്റെ കാഴ്ചപ്പാടിന് സംഭാവന നല്‍കുന്നതിന് എന്റെ പരിശീലകര്‍, ടീം അംഗങ്ങള്‍, മാനേജുമെന്റ്, പ്രത്യേകിച്ചും ആരാധകര്‍ എന്നിവരുടെ സഹായത്തോടെ ഓരോ ദിവസവും ഒരു കളിക്കാരനെന്ന നിലയില്‍ എന്നെത്തന്നെ മെച്ചപ്പെടുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ പുതിയ സ്‌ക്വാഡിന്റെ പിന്തുണയോടെ,സമീപഭാവിയില്‍ കേരള ബ്ലാസ്റ്റേഴ്സിനായി ട്രോഫികള്‍ ഉയര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കാരണം ഈ ക്ലബ് അതിന് അര്‍ഹമാണ്. ‘ രോഹിത് കുമാര്‍ പറയുന്നു.

ഐഎസ്എല്ലില്‍ പുണെ സിറ്റിക്കായി രണ്ട് സീസണുകളില്‍ നിന്ന് രണ്ട് ഗോളുകള്‍ കരസ്ഥമാക്കിയ അദ്ദേഹം ഐഎസ്എല്ലിന്റെ ആറാം സീസണില്‍ ഹൈദരാബാദ് എഫ്‌സിയിലേക്ക് ചേക്കേറി. പുതിയ ക്ലബ്ബിനായി ഒന്‍പത് മത്സരങ്ങളില്‍ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ നിരയില്‍ കളിച്ച രോഹിത് ഒരു ഗോള്‍ നേടുകയും ചെയ്തു. മിഡ്ഫീല്‍ഡര്‍ എന്ന നിലയില്‍ രോഹിത് പുലര്‍ത്തുന്ന വിശ്വാസ്യതയും, സ്ഥിരതയുമാണ് കെബിഎഫ്‌സിയിലേക്കുള്ള അദ്ദേഹത്തിന്റെ വരവിന് അടിസ്ഥാനം.