റിസര്‍വ്വ് ടീമില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിലെത്താന്‍ സാധ്യതയുളള 5 താരങ്ങള്‍

സീനിയര്‍ ടീമിനെ പോലെ തന്നെ കരുത്തരായ ഒരു നിര തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ റിസര്‍വ്വ് ടീമും. ബ്ലാസ്‌റ്റേഴ്‌സിന് ഏക ട്രോഫി സമ്മാനിച്ചിട്ടുളളതും റിസര്‍വ്വ് ടീമാണ്. കേരള പ്രീമിയര്‍ ലീഗില്‍ ഗോകുലത്തെ തോല്‍പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീം കഴിഞ്ഞ വര്‍ഷം കിരീടം ചൂടിയത്.

മലയാളി കൂടിയായ രഞ്ജിത്ത് ആണ് ബ്ലാസ്റ്റേഴ്‌സ് റിസര്‍വ്വ് ടീമിന്റെ പരിശീലകന്‍. യുവതാരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫുട്‌ബോള്‍ ടീമുകള്‍ റിസര്‍വ് ടീമിനെ അണിയിച്ചൊരുക്കുന്നത്. സഹലിനെ പോലുളള താരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് റിസര്‍വ് ടീമില്‍ നിന്നാണ് സീനിയര്‍ ടീമിലെത്തിയത്.

നിലവില്‍ നിരവധി കഴിവുളള താരങ്ങല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ റിസര്‍വ് ടീമിലുണ്ട്. കിബു വികൂനയ്ക്ക് കീഴിലുളള സീനിയര്‍ ടീമിലേക്ക് ഈ വര്‍ഷം പരിഗണിക്കപ്പെടാന്‍ സാധ്യതയുളള അഞ്ച് റിസര്‍വ്വ് ടീം അംഗങ്ങളെ പരിജയപ്പെടുത്തുകയാണ് ഇവിടെ

1) ബാസിത്ത് അഹമ്മദ് ഭട്ട്

സ്വദേശം: കഷ്മീര്‍
വയസ്സ്: 22
പൊസിഷന്‍: ലെഫ്റ്റ് ബാക്ക്, ലെഫ്റ്റ് മിഡ്ഫീല്‍ഡ്

2) റൊണാള്‍ഡോ ഒലിവേറ

സ്വദേശം: ഗോവ
വയസ്സ്: 22
പൊസിഷന്‍: ഫോര്‍വേഡ്
(ഈസ്റ്റ് ബംഗാള്‍ സീനിയര്‍ ടീമിനായി കളിച്ചിട്ടുളള താരമാണ് റൊണോള്‍ഡോ)

3) കെന്‍സ്റ്റാര്‍ ഗര്‍ഷോംഗ്

സ്വദേശം: മേഘാലയ
വയസ്സ്: 22
പൊസിഷന്‍: സെന്റര്‍ ബാക്ക്

4) നാരായണ്‍ ഛേത്രി

സ്വദേശം: സിക്കിം
വയസ്സ്: 21
പൊസിഷന്‍: ഡിഫന്റെര്‍

5) ഷഹജാസ് ടി

സ്വദേശം: കേരളം
വയസ്സ്: 22
പൊസിഷന്‍: ഡിഫന്റര്‍

You Might Also Like