ബ്ലാസ്‌റ്റേഴ്‌സിലെ റിസര്‍വ്വ് താരങ്ങള്‍ക്ക് സന്തോഷ വാര്‍ത്തയുമായി കിബു വികൂന
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ റിസര്‍വ്വ് ടീമില്‍ കളിക്കുന്ന താരങ്ങള്‍ക്ക് സന്തോഷവാര്‍ത്തയുമായി പുതിയ സ്പാനിഷ് പരിശീലകന്‍ കിബു വികൂന. റിസര്‍വ്വ് ടീമിലെ കഴിവുളള താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് സീനിയര്‍ ടീമിലെത്തിക്കുമെന്നാണ് വികൂനയുടെ വാഗ്ദാനം ഇതിനായി പ്രീസീസണ്‍ മത്സരങ്ങള്‍ ഉപയോഗിക്കുമെന്നുംം വികൂന പറയുന്നു.
മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ പ്രമുഖ അവതാരക കുറി ഇറാനിയ്‌ക്കൊപ്പം ലൈവിലെത്തിയപ്പോഴാണ് വികൂന ഇക്കാര്യം വ്യക്തമാക്കിയത്.
‘പ്രീസീസണില്‍ റിസര്‍വ്വ്, അക്കാദമി ടീമിലുളള ചില താരങ്ങള്‍ക്ക് ഞങ്ങള്‍ അവസരം നല്‍കും. മോഹന്‍ ബഗാനിലും ഞങ്ങളിത് ചെയ്തതാണ്. അത് തന്നെയാണ് ഇവിടെയും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. സീസനിയര്‍ ടീമില്‍ കളിക്കുന്നതിനുളള അവരുടെ പൊട്ടന്‍ഷ്യല്‍ മനസ്സിലാക്കാന്‍ ഇത് ഏറെ പ്രധാന്യമുളളതാണ. സീനിയര്‍ ടീമും ജൂനിയര്‍ ടീമും നല്ല ബന്ധം നിലനില്‍ക്കുന്നതിനും ഇത് സഹായിക്കും’ വികൂന പറഞ്ഞു.
ഇതോടെ റിസര്‍വ്വ് ടീമില്‍ കളിക്കുന്ന നിരവധി താരങ്ങള്‍ക്ക് സീനിയര്‍ ടീമില്‍ കളിക്കാന്‍ അവസരം ഒരുങ്ങുമെന്ന് ഉറപ്പായി.
ആരാധകരില്ലാത്ത മൈതാനത്ത് പന്തുതട്ടുക എന്നത് ഏറെ ദുഖകരമാണെന്നും ഐഎസ്എല്‍ തുടങ്ങുമ്പോഴേക്കും മൈതാനത്ത കാണികള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയം കിബു പങ്കുവെച്ച.
‘പിന്തുണയക്കുന്നരുടെയൊപ്പം പന്തുതട്ടാനിറങ്ങുന്നത് 1-0ത്തിന് ലീഡ് നേടിയത് പോലെയാണ്. അടച്ച സ്‌റ്റേഡിയത്തില്‍ പന്ത് തട്ടേണ്ടി വരുമെന്ന് ഞാനൊരിക്കലം കരുതുന്നില്ല’ വികൂന കൂട്ടിചേര്‍ത്തു. ആരാധകരില്ലാത്ത ലോകഫുട്‌ബോള്‍ പോരാട്ടം കാണുമ്പോള്‍ സൗഹൃദ മത്സരങ്ങള്‍ പോലെ മാത്രമാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.