ബാസിത് മുതല്‍ ഛേത്രി വരെ, ബ്ലാസ്‌റ്റേഴ്‌സില്‍ തീതുപ്പാനൊരുങ്ങി ഈ താരങ്ങള്‍

നിലവില്‍ ഐ-ലീഗ് രണ്ടാം ഡിവിഷനിലും കേരള പ്രീമിയര്‍ ലീഗിലും കളിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ് ടീമാണ് കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ്. ടീം അടുത്തിടെ കേരള പ്രീമിയര്‍ ലീഗ് കിരീടം നേടിയിരുന്നു. റിസര്‍വ് ടീമിന്റെ പ്രധാന ലക്ഷ്യം ഒരിക്കലും വലിയ സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകള്‍ നേടിയെടുക്കുകയല്ല, മറിച്ച് ആദ്യ ടീമിലേക്ക് സ്ഥാനക്കയറ്റം നേടാന്‍ യുവാക്കളെ സഹായിക്കുക എന്നതാണ്. കേരള പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഗോകുലം കേരള എഫ്സിയെ പരാജയപ്പെടുത്തിയായിരുന്നു ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീം കിരീടം ചൂടിയത്.
അതെസമയം കുറിച്ച് നാളായി റിസര്‍വ് ടീം കളിക്കാര്‍ക്ക് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ടീമില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നിരുന്നാലും ചില കളിക്കാര്‍ വരാനിരിക്കുന്ന സീസണില്‍ ആദ്യ ടീമിനായി കളിച്ചേക്കാം. വരാനിരിക്കുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ടീമിന്റെ ഭാഗമാകാന്‍ സാധ്യതയുള്ള 4 കളിക്കാരെ ഞങള്‍ പരിചയപ്പെടുത്തുന്നു
1. ബാസിത് അഹമ്മദ് ഭട്ട്
കശ്മീരി താരമാണ് ബാസിത് അഹമ്മദ് ബട്ട്. 22 വയസ്സാണ് പ്രായം. ലെഫ്റ്റ്ബാക്ക് ആണ് പൊസിഷന്‍. ലോണ്‍സ്റ്റാര്‍ കശ്മീരിലെ ടീമില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമില്‍ എത്തിയത്. കേരള പ്രീമിയര്‍ ലീഗ് കാമ്പെയ്നിലെ സ്ഥിരം കളിക്കാരില്‍ ഒരാളായിരുന്നു ബാസിത്. ഇടത് മിഡ്ഫീല്‍ഡറായും ഇടത് വശത്തും കളിക്കാന്‍ കഴിയുന്നതിനാല്‍ അദ്ദേഹത്തിന്റെ കളി ശൈലിയില്‍ ധാരാളം പ്രത്യേകതകള്‍ കാണുവാന്‍ സാധിക്കും. ക്ലബിനായുള്ള സ്ഥിരതയാര്‍ന്ന മികച്ച പ്രകടനം, ആദ്യ ടീമിലേക്ക് സ്ഥാനക്കയറ്റം നേടുവാന്‍ സാധ്യതയുള്ള കളിക്കാരുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ ബാസിതിനെ സഹായിച്ചു.
2. റൊണാള്‍ഡോ ഒലിവേര
ഗോവയില്‍ നിന്നുള്ള സ്ട്രൈക്കര്‍ 2017 ല്‍ സാല്‍ഗോകര്‍ എസ്സിയിലാണ് തന്റെ കരിയര്‍ ആരംഭിച്ചത്. മുന്‍ ഈസ്റ്റ് ബംഗാള്‍ താരം കൂടിയായ റൊണാള്‍ഡോ ഒലിവേര 2019 ല്‍ കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമില്‍ ചേര്‍ന്നു, അതിനുശേഷം ക്ലബിന്റെ റിസര്‍വ് ടീമില്‍ സ്ഥിര സാന്നിധ്യമായിരുന്നു. ഐ ലീഗ് രണ്ടാം ഡിവിഷനില്‍ റിസര്‍വ് ടീമിനായി ഒലിവേര 5 മത്സരങ്ങള്‍ കളിച്ചു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കെപിഎല്‍ വിജയത്തില്‍ ഒലിവേരയുടെ പ്രകടനങ്ങള്‍ നിര്‍ണായകമായിരുന്നു. വരാനിരിക്കുന്ന സീസണില്‍ ഒലിവേരയ്ക്ക് ആദ്യ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള ഉയര്‍ന്ന സാധ്യതയുണ്ട്.
3.;കെന്‍സ്റ്റാര്‍ ഖര്‍ഷോംഗ്
ഷില്ലോംഗ് പ്രീമിയര്‍ ലീഗിലും മേഘാലയ സ്റ്റേറ്റ് ലീഗ് 2019 ലും ലജോംഗ് ടീമിന്റെ ക്യാപ്റ്റനായിരുന്ന കെന്‍സ്റ്റാര്‍ ഖര്‍ഷോംഗ് ചാമ്പ്യന്‍ഷിപ്പുകള്‍ നേടാന്‍ ടീമിനെ സഹായിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഷില്ലോംഗ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച പ്രതിരോധക്കാരനായി അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. എസ്പിഎല്ലും എംഎസ്എല്ലിലും ചേര്‍ന്ന് 7 ഗോളുകള്‍ നേടി. മേഘാലയയില്‍ നിന്നുള്ള 22 കാരനായ സെന്റര്‍ ബാക്ക് 2013 ല്‍ ഷില്ലോംഗ് ലജോംഗ് അക്കാദമിയില്‍ ചേര്‍ന്നു. ജൂനിയര്‍ തലത്തില്‍ നിരവധി ടൂര്‍ണമെന്റുകളില്‍ വിജയിക്കുകയും അണ്ടര്‍ 18 ഐ-ലീഗ് വിജയിക്കുന്ന ടീമിന്റെ ഭാഗവുമായിരുന്നു. സീനിയര്‍ തലത്തില്‍ 2018 ജനുവരി 5 ന് ചെന്നൈ സിറ്റി എഫ്സിക്കെതിരെ ഐ-ലീഗ് അരങ്ങേറ്റം കുറിച്ചു. കേരള പ്രീമിയര്‍ ലീഗ് പ്രചാരണ വേളയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിലെ പ്രധാന ആകര്‍ഷണം കൂടിയായിരുന്നു അദ്ദേഹം. മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന താരം ഉടന്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ സീനിയര്‍ ടീമില്‍ എത്തിയേക്കാം.
4 . നാരായണന്‍ ഛേത്രി
കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കരുതല്‍ താരങ്ങളില്‍ ഒരാളാണ് നാരായണ്‍ ഛേത്രി. കേരള പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് ബ്ലാസ്റ്റേഴ്‌സിനെ നയിക്കുന്നതില്‍ ഛേത്രിയുടെ പ്രതിരോധ മികവ് നിര്‍ണായകമായിരുന്നു. 21 കാരനായ ഡിഫെന്‍ഡര്‍ റോയല്‍ വാഹിംഗ്ഡോ അണ്ടര്‍ 18 ടീമിനൊപ്പമാണ് തന്റെ കരിയര്‍ ആരംഭിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ അദ്ദേഹത്തെ വളരെ പെട്ടന്ന് തന്നെ റിസര്‍വ് ടീമില്‍ എത്തിക്കാന്‍ മാനേജ്‌മെന്റിന് കഴിഞ്ഞു. ക്ലബിനൊപ്പമുള്ള കാലയളവില്‍, നാരായണന്‍ ഒരു മികച്ച പ്രതിരോധക്കാരനായി വളരുവായിരുന്നു. 21 വയസുകാരന്‍ ഡിഫെണ്ടര്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ടീമില്‍ കളിക്കാന്‍ അര്‍ഹതയുളള താരമാണ്. റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത വരാനിരിക്കുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ ടീമിനൊപ്പം പരിശീലനം നടത്താന്‍ നാരായണന്‍ ഛേത്രിയും ഉണ്ടാവും.
കടപ്പാണ് ; https://indiasportslive.com/