ബ്ലാസ്റ്റേഴ്‌സിനെ വിഴുങ്ങി സെര്‍ബിയന്‍ സൂപ്പര്‍ ക്ലബ്, ബോസ് ചില്ലറക്കാരനല്ല

Image 3
FootballISL

ഐഎസ്എല്ലില്‍ മലയാളത്തിന്റെ സ്വന്തം ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിനെ സെര്‍ബിയന്‍ സൂപ്പര്‍ ക്ലബ് വിഴുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. സെര്‍ബിയിയിലെ പ്രധാന ക്ലബായ റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡ് ആണ് ബ്ലാസ്റ്റേഴ്‌സിനെ സ്വന്തമാക്കിയതെന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല.

ഏതാനും സീസണുകളായി ബ്ലാസ്റ്റേഴ്‌സ് ഉടമ നിമ്മഗഡ്ഡ പ്രസാദും റെഡ്സ്റ്റാറുമായി ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. സെര്‍ബിയയിലെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ഇവിത്സ തോന്‍ചേവ് ആണു പുതിയ ഉടമകളില്‍ പ്രധാനി എന്നാണു റിപ്പോര്‍ട്ടുകള്‍. അതിനും സ്ഥിരീകരണമായിട്ടില്ല.

അതെസമയം ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഉടമയെന്ന് സൂചനയുളള ഇവിത്സ തോന്‍ചേവ് അത്ര ചില്ലറക്കാരനല്ല. സെര്‍ബിയന്‍ ഉപപ്രധാനമന്ത്രി ഉള്‍പ്പെടെ പല മന്ത്രിമാരുടെയും ഉപദേശകനാണ് ഇദ്ദേഹം. പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു. രണ്ടാം വട്ടം എംപിയുമാണ്. അതായത് ലക്ഷ്യണമൊത്തൊരു ഇടനിലക്കാരന്‍.

റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡിന്റെ മുന്‍ വൈസ് പ്രസിഡന്റ് ആണ് ഇവിത്സ. മൂന്ന് വര്‍ഷമായി എഫ്‌കെ റാഡ്‌നിക്കി നിസ് ക്ലബ്ബിന്റെ പ്രസിഡന്റ്. സര്‍ക്കാരില്‍ ഭരണപരമായ പദവി വഹിക്കുന്നതിനാല്‍ ക്ലബ് അധ്യക്ഷപദത്തില്‍ സജീവമല്ലെന്നു പറയുന്നു. ബല്‍ഗ്രേഡിലും ഓസ്ട്രിയയിലെ വിയന്നയിലുമായി താമസം.