ബ്ലാസ്റ്റേഴ്‌സിലേക്ക് മറ്റൊരു ഇന്ത്യന്‍ താരം കൂടി, വികൂനയുടെ സര്‍പ്രൈസ്‌

Image 3
FootballISL

കൊല്‍ക്കത്തന്‍ ഐലീഗ് രണ്ടാം ഡിവിഷന്‍ ക്ലബായ മുഹമ്മദന്‍സ് സോക്കര്‍ ക്ലബിന്റെ പ്രതിരോധ താരം പ്രസന്‍ജിത്ത് പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് പ്രസന്‍ജിത്തിനെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

https://www.instagram.com/p/CBN86H-nPIf/

28കാരനായ പ്രസന്‍ജിത്ത് പ്രതിരോധനിര താരമാണ്. 64 ലക്ഷം രൂപയോളമാണ് മാര്‍ക്കറ്റ് വാല്യൂ. 2018 മുതല്‍ പ്രസന്‍ജിത്ത് മുഹമ്മദന്‍സില്‍ കളിക്കുന്നുണ്ട്.

നിലവിലെ ബ്ലാസ്റ്റേഴ്‌സ് കോച്ച് കിബു വികൂനയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പ്രസന്‍ജിത്തുമായി ക്ലബ് ചര്‍ച്ചകള്‍ നടത്തുന്നത്. കൊല്‍ക്കത്ത പ്രീമിയര്‍ ലീഗില്‍ പ്രസന്‍ജിത്തിന്റെ പ്രകടനമാണ് വികൂനയെ ആകര്‍ഷിച്ചത്.

നിലവില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയ സുശക്തമാണ്. ജിങ്കന്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടെങ്കിലും ജസലും നിഷുകുമാറും ഹക്കുവും ഉള്‍പ്പെടെ ഒരുപിടി യുവതാരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിലിപ്പോഴുണ്ട്. ഒരു വിദേശ താരം കൂടി പ്രതിരോധ നിരയില്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചേരും.