; )
ഐഎസ്എല്‍ എട്ടാം സീസണിന് വേണ്ടിയുളള മുന്നൊരുത്തിന്റെ ഭാഗമായി പ്രീസീസണ്‍ വിദേശത്ത് വെച്ച് നടത്താനുളള തീരുമാനം കേരള ബ്ലാസ്റ്റേഴ്‌സ് ഉപേക്ഷിച്ചു. കഴിഞ്ഞ തവണ ഐഎസ്എല്‍ നടന്ന ഗോവയാണ് ഇത്തവണത്തെ പ്രീസീസണ്‍ വേദിയായി കേരള ബ്ലാസ്റ്റേഴ്‌സ് തിരഞ്ഞെടുത്തിരിക്കുന്നത്.
നേരത്തെ പ്രീസീസണിനായി ബ്ലാസ്റ്റേഴ്‌സ് സെര്‍ബിയയും ഖത്തറും എല്ലാം പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടാിരുന്നു. എന്നാല് ഏറ്റവും ഒടുവില്‍ പ്രീസീസണ്‍ ഗോവയില്‍ തന്നെ നടത്തിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
ഗോവയില്‍ പരിശീലനം നടത്താനായി കേരള ബ്ലാസ്റ്റേഴ്‌സ് ഒരു പരിശീലന ഗ്രൗണ്ടും കണ്ടുപിടിച്ചു കഴിഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതെസമയം ബ്ലാസ്‌റ്റേഴ്‌സ് മാത്രമല്ല പ്രീസീസണ്‍ ഗോവയില്‍ നടത്താന്‍ ആലോചിയ്ക്കുന്നത്. മറ്റ് ഐഎസ്എല്‍ ടീമുകളും ഇത്തവണ പ്രീസീസണ്‍ ഗോവയില്‍ തന്നെ സംഘടിപ്പിക്കാനാണ് ആലോചിക്കുന്നതത്രെ. കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണ ഐഎസ്എല്‍ ഗോവയില്‍ തന്നെയായിരിക്കും നടക്കുക എന്നാണ് റിപ്പോ