ബ്ലാസ്റ്റേഴ്‌സിന് ഇനി രണ്ട് മത്സരങ്ങള്‍, പ്രീസീസണ്‍ ഷെഡ്യൂളുകള്‍ ഇങ്ങനെ

Image 3
FootballISL

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിനോട് മുന്നോടിയായി ഇനി വരാനുളളത് തിരക്കിട്ട പ്രീസീസീസണ്‍ മത്സരങ്ങളുടെ നാളുകള്‍. ഐഎസ്എല്‍ തുടങ്ങാന്‍ 12 ദിവസം മാത്രം അവശേഷിക്കെയാണ് ടീമുകള്‍ പരമാവധി പ്രീസീസണ്‍ മത്സരങ്ങള്‍ കളിക്കാന്‍ ഒരുങ്ങുന്നത്.

നിലവില്‍ രണ്ട് മത്സരങ്ങള്‍ കളിച്ച് കഴിഞ്ഞ ബ്ലാസ്റ്റേഴ്‌സ് ഇനി രണ്ട് മത്സരം കളിക്കാന്‍ കൂടി മൈതാനത്തിറങ്ങും. ആദ്യ രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയുമായി ബ്ലാസ്റ്റേഴ്‌സ് നേടിയത്. ഹൈദരാബാദിനെതിരെ കെപി രാഹുലിന്റെ ഇരട്ട ഗോള്‍ മികവില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചപ്പോള്‍ മുംബൈ സിറ്റിയ്‌ക്കെതിരെ ഗോള്‍ രഹിത സമനിലയില്‍ ബ്ലാസ്‌റ്റേഴ്‌സ് കുരുങ്ങുകയായിരുന്നു.

നിലവില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് കളത്തിലിറങ്ങിയത്. വരും മത്സരങ്ങളില്‍ വിദേശ താരങ്ങളും ബൂട്ടണിഞ്ഞേക്കും. നവംബര്‍ 20ന് തുടങ്ങുന്ന ഐഎസ്എല്ലിലെ ആദ്യ മത്സരത്തിലും ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങുന്നുണ്ട്. കരുത്തരായ എടികെ മോഹന്‍ ബഗാനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളി.

പ്രീസീസണ്‍ മത്സര ഷെഡ്യൂളുകള്‍ ഇങ്ങനെ

നവംബര്‍ 8

എഫ്‌സി ഗോവ -ചെന്നൈയിന്‍ എഫ്‌സി

നവംബര്‍ 10

ഒഡീഷ എഫ്‌സി – മുംബൈ സിറ്റി
ഈസ്റ്റ് ബംഗാള്‍ – കേരള ബ്ലാസ്റ്റേഴ്സ്
ഹൈദരാബാദ് എഫ്‌സി – എഫ്‌സി ഗോവ

നവംബര്‍ 14

കേരള ബ്ലാസ്റ്റേഴ്സ് – ജംഷഡ്പൂര്‍
എടികെ മോഹന്‍ബഗാന്‍ – എഫ്‌സി ഗോവ

നവംബര്‍ 20

ഈസ്റ്റ് ബംഗാള്‍ – ജംഷഡ്പൂര്‍