ആദ്യകിരീടം ഇനിയുമകലെ, ഒരു മത്സരം ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്‌സ് പുറത്തായതിന്റെ കാരണമിതാണ്

Image 3
Football News

കലിംഗ സൂപ്പർകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയത് വലിയ നിരാശയാണ് ആരാധകർക്ക് നൽകിയത്. കഴിഞ്ഞ കുറച്ച് മത്സരങ്ങളാണ് മികച്ച ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നിലെത്തിയതിനു ശേഷം രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മത്സരത്തിൽ തോൽവി വഴങ്ങിയത്. ഇതോടെ ബ്ലാസ്റ്റേഴ്‌സ് ടൂർണമെന്റിൽ നിന്നു തന്നെ പുറത്താവുകയും ചെയ്‌തു.

സൂപ്പർ കപ്പ് ഗ്രൂപ്പിൽ ഒരു മത്സരം ബാക്കി നിൽക്കെയാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തായത്. നിലവിൽ ആറു പോയിന്റ് നേടി ഒന്നാം സ്ഥാനത്തു നിൽക്കുന്ന ജംഷഡ്‌പൂരിനും മൂന്നു പോയിന്റ് നേടി രണ്ടാം സ്ഥാനത്തു നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സിനും മൂന്നു പോയിന്റ് നേടി മൂന്നാമത് നിൽക്കുന്ന നോർത്ത്ഈസ്റ്റ് യുണൈറ്റഡിനും ഓരോ മത്സരമുണ്ട്. അതിനാൽ ജംഷഡ്‌പൂർ തോറ്റാൽ ഇവർക്ക് മുന്നേറിക്കൂടെ എന്ന ചോദ്യം ഉയരുന്നുണ്ട്.

എന്നാൽ സൂപ്പർകപ്പിന്റെ നിയമമാണ് ഇവിടെ തിരിച്ചടി നൽകുന്നത്. അടുത്ത മത്സരത്തിൽ ജംഷഡ്‌പൂർ തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്‌സ്, നോർത്ത്ഈസ്റ്റ് എന്നീ ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ ഒരു ടീം വിജയം നേടിയാൽ രണ്ടു ടീമുകൾക്ക് ആറു പോയിന്റാകും. അങ്ങിനെ പോയിന്റ് തുല്യമാകുമ്പോൾ ഹെഡ് ടു ഹെഡ് നടന്ന മത്സരങ്ങളിൽ വിജയിച്ച ടീമിനാണ് മുന്നേറാൻ കഴിയുക.

ജംഷഡ്‌പൂർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയും കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയും വിജയിച്ചതിനാൽ പോയിന്റ് നില തുല്യമായാലും അവർ മുന്നേറും. അതുകൊണ്ടാണ് ജംഷഡ്‌പൂർ മുന്നേറുകയും മറ്റു ടീമുകൾ പുറത്തു പോവുകയും ചെയ്‌തത്‌. സൂപ്പർകപ്പ് ഗ്രൂപ്പിൽ നിന്നും ഒരു ടീമിന് മാത്രമാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ കഴിയുക.