താരരാജാവിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, രണ്ടും കല്‍പിച്ച് ഈ ക്ലബും

ഐഎസ്എല്ലിലെ ബ്രസീലിയന്‍ സൂപ്പര്‍ താരം മാര്‍സെലീന്യോയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് രണ്ട് ക്ലബകള്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും കേരള ബ്ലാസ്‌റ്റേഴ്‌സുമാണ് ഈ 33കാരനെ സ്വന്തമാക്കാന്‍ മത്സരിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കാനാണ് മര്‍സലീന്യോയ്ക്ക് താല്‍പര്യം. ഇതിനായി ഹൈദരാബാദില്‍ ലഭിച്ച വേതനം കുറക്കാനും താരം തയ്യാറാണ്.

മാര്‍സെലീന്യോയ്ക്ക് ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറാനാണ് താല്‍പര്യമെങ്കിലും വേതനത്തിന്റെ കാര്യത്തില്‍ ഇനിയും തര്‍ക്കം വന്നാല്‍ മാത്രമാണ് നോോര്‍ത്ത് ഈസ്റ്റിനെ മാര്‍സെലീന്യോ പരിഗണിക്കൂ.

കഴിഞ്ഞ സീസണില്‍ ഐഎസ്എല്ലില്‍ നവാഗതരായ ഹൈദരാബാദ് എഫ്സിക്കായാണ് മാര്‍സലീന്യോ കളിച്ചത്. ഭീമമായ തുകയ്ക്കായിരുന്നു മാര്‍സെലീന്യോ ഹൈദരാബാദിലെത്തിയത്. എന്നാല്‍ ഈ സീസണില്‍ ഹൈദരാബാദില്‍ തുടരില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ സീസണില്‍ മാര്‍സെലീന്യോയ്ക്ക് ഹൈദരാബാദിനായി മികച്ച പ്രകടനം കാഴ്ച്ചവെക്കാനായെങ്കില്‍ ലീഗില്‍ ടീം ദയനീയ പ്രകടനമാണ് പുറത്തെടുത്തത്. ലീഗിലെ ഏറ്റവും അവസാന സ്ഥാനക്കാരായാണ് ഹൈദരാബാദ് എഫ്‌സി ഐഎസ്എല്‍ അവസാനിപ്പിച്ചത്.

മുമ്പ് ഡല്‍ഹി ഡൈനാമോസിനു വേണ്ടി കളിക്കുമ്പോള്‍ ഐ എസ് എല്ലില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയിട്ടുള്ള താരമാണ് മാര്‍സെലീനോ. കഴിഞ്ഞ ഐ എസ് എല്ലില്‍ ഹൈദരാബാദിനു വേണ്ടി ഏഴു ഗോളുകളും രണ്ട് അസിസ്റ്റും നേടാനും താരത്തിനായിരുന്നു. ഇതുവരെ ഐ എസ് എല്ലില്‍ ആകെ 31 ഗോളും 18 അസിസ്റ്റും നേടിയിട്ടുണ്ട് മാര്‍സെലീന്യോ.

You Might Also Like