ബ്ലാസ്‌റ്റേഴ്‌സിനെ എഎഫ്‌സി കളിപ്പിക്കണം, ഇന്ത്യന്‍ ടീമില്‍ സ്ഥിരമാകണം, ലക്ഷ്യം വെളിപ്പെടുത്തി സൂപ്പര്‍ താരം

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സിന് എഎഫ്‌സി ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടിക്കൊടുക്കുക എന്നതാണ് തന്റെ സ്വപ്‌നമെന്ന് ബ്ലാസ്റ്റേഴ്‌സിലെത്തിയ യുവ സൂപ്പര്‍ താരം നിഷു കുമാര്‍. കഴിഞ്ഞ ദിവസം പ്രമുഖ കമന്റേറ്റര്‍ ഷൈജു ദാമോദരനുമൊത്ത് ഇന്‍സ്റ്റഗ്രാമില്‍ തത്സമയം സംസാരിക്കുമ്പോഴാമ് നിഷുകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ബ്ലാസ്‌റ്റേഴ്‌സിനെ എഎഫ്‌സി ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിക്കൊടുക്കുന്നതിനൊപ്പം മറ്റ് ചില സ്വപ്‌നങ്ങളും നിഷുവിനുണ്ട്. ഇക്കാര്യങ്ങള്‍ നിഷു കുമാര്‍ വിശദീകരിച്ചത് ഇങ്ങനെയാണ്.

‘ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗം ആയി മാറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ കേരള ബ്ലാസ്റ്റേഴ്സിനെ എ.എഫ്.സി ചാമ്പ്യന്‍ഷിപ്പിന് വേണ്ടി യോഗ്യരാക്കുകയെന്നതും എന്റെ സ്വപ്നമാണ്. ഇന്ത്യയെ ഏഷ്യന്‍ ഫുട്‌ബോളിലെ ആദ്യ 5 രാജ്യങ്ങളില്‍ ഒന്നായി മാറ്റണം എന്ന ആഗ്രഹവും മനസ്സിലുണ്ട്.’ നിഷു പറയുന്നു.

erala

‘ആദ്യമായി കൊച്ചിയില്‍ പോയപ്പോള്‍ സ്‌റ്റേഡിയം മുഴുവന്‍ മഞ്ഞയില്‍ പുതച്ചുനില്‍ക്കുകയായിരുന്നു. ഒരു ടീമിനായി ഇത്രയധികം ആരാധകര്‍ കളികാണാന്‍ എത്തിയത് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. പല സ്ഥലങ്ങളിലും കളിക്കാന്‍ ഞാന്‍ പോയിട്ടുണ്ട്. എന്നാല്‍ കൊച്ചി സമ്മാനിച്ചത് വ്യത്യസ്ത അനുഭവമായിരുന്നു. കളി മുഴുവന്‍ അറുപതിനായിരത്തോളം കാണികള്‍ സ്വന്തം ടീമിനെ പിന്തുണയ്ക്കുന്നത് കണ്ട് സന്തോഷം തോന്നി. ഞങ്ങള്‍ക്ക് പരസ്പരം സംസാരിക്കുന്നത് പോലും കേള്‍ക്കാനുന്നുണ്ടായിരുന്നില്ല’ നിഷു പറഞ്ഞ് നിര്‍ത്തി.