പാതിരാ സൈനിംഗുമായി വീണ്ടും ഞെട്ടിച്ച് ബ്ലാസ്റ്റേഴ്‌സ്, രണ്ടാം വിദേശ താരത്തെ പ്രഖ്യാപിച്ചു

ഐഎസ്എല്‍ എട്ടാം സീസണിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ വിദേശ സൈനിംഗ് പ്രഖ്യാപിച്ചു. ബോസ്‌നിയന്‍ പ്രതിരോധ താരം ഇനസ് സിപോവികിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തെ കരാറിലാണ് ഇനസ് സിപോവിക് കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നത്.

198 സെന്റീമീറ്റര്‍ നീളമുള്ള (ആറടി) ഈ ഉയരക്കാരന്‍ താരത്തിന് പ്രായം 30 വയസ്സാണ്. ഇതാദ്യമായല്ല അദ്ദേഹം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിയ്ക്കുന്നത്. കഴിഞ്ഞ സീസണില്‍ ചെന്നൈയ്ക്കായി സിപോവിക് ബൂട്ടുകെട്ടിയിട്ടുണ്ട്. 18 മത്സരങ്ങളിലും ചെന്നൈയ്ക്കായി ഈ ബോസ്‌നിയക്കാരന്‍ കളിച്ചു.

അതെസമയം കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കുന്ന ആദ്യ ബോസ്‌നിയന്‍ താരം കൂടിയാവും സിപോവിക്. സിപോവികിന്റെ വരവ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ നിര കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രണ്ടാഴ്ച്ച മുമ്പ് ഉറൂഗ്വന്‍ മിഡ്ഫീല്‍ഡര്‍ അഡ്രിയാന്‍ ലൂണയേയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. സെര്‍ബിയന്‍ കോച്ച് ഇവാന് കീഴിയില്‍ അടിമുടി പുതിയ ടീമായാണ് എട്ടാം സീസണിലും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.

You Might Also Like