; )
കേരള ബ്ലാസ്റ്റേഴ്‌സ് മറ്റൊരു വിദേശ താരവുമായ കരാര്‍ ഒപ്പിട്ടതായി സൂചന. മൂന്ന് വര്‍ഷത്തേക്കാണ് ഒരു ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുമായി ബ്ലാസ്റ്റേഴ്‌സ കരാര്‍ ഒപ്പിട്ടിരിക്കുന്നതത്രെ. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്തിയ സെര്‍ജിയോ സിഡോച്ചയക്കും സ്വന്തമാക്കിയ ഗാരി ഹൂപ്പറിനും ഫക്കുണ്ടോ പെരേരയ്ക്കും ശേഷം ബ്ലാസ്റ്റേഴ്‌സിലെത്തുന്ന താരമാണ് ഈ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍. അദ്ദേഹവുമായി ബ്ലാസ്റ്റേഴ്‌സ് ഉടന്‍ കരാറില്‍ ഒപ്പിടുമെന്നാണ് മാര്‍ക്കസ് പറയുന്നത്. മൂന്ന് വര്‍ഷത്തെ കരാറിലാണത്രെ ഈ താരവുമായി ബ്ലാസ്റ്റേഴ്‌സ് ഒപ്പിട്ടിരിക്കുന്നത്.
അതെസമയം ഈ യൂറോപ്യന്‍ താരവുമായി ബ്ലാസ്റ്റേഴ്‌സ് കരാര്‍ ഒപ്പിട്ടു കഴിഞ്ഞതായും ചില സൂചനകള്‍ തനിക്ക് ലഭിച്ചെന്നും മെര്‍ഗുളാനോ വെളിപ്പെടുത്തുന്നു. തന്റെ ഒരു സുഹൃത്താണ് ഇക്കാര്യം പറഞ്ഞതെന്നും എന്നാല്‍ അദ്ദേഹം പറഞ്ഞ സാലറി ശരിയാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും മാര്‍ക്കസ് കൂട്ടിചേര്‍ത്തു. ഇക്കാര്യത്തില്‍ വ്യക്തത വന്നാല്‍ മാത്രമാണ് താന്‍ ആ താരത്തിന്റെ പേര് പറയുകളളുവെന്നും മാര്‍ക്കസ് പറയുന്നു.
അതെസമയം മാര്‍ക്കസ് പറയുന്ന വിദേശ താരം സ്പാനിഷ് ക്ലബ് ഡിപോര്‍ട്ടീവോ ലാ കൊരൂണയുടെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ വിസെന്റെ ഗോമസാണെന്നാണ് സൂചന. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പുറമെ നിരവധി സ്പാനിഷ് മാധ്യമങ്ങളും ഗോമസ് ഇന്ത്യയിലേക്ക വന്നേക്കും എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
നിലവില്‍ 32 വയസ്സുളള താരം ഡിഫന്‍സീവ് മിഡ്ഫീല്‍ഡിന് പുറമെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായും പന്ത് തട്ടാറുണ്ട്. ക്ലബ് ഫുട്ബോളില്‍ മുന്നീറിലധികം മത്സരങ്ങളുടെ പരിചയ സമ്പത്തുളള താരമാണ് ഗോമസ്.
ഡിപോര്‍ട്ടീവോ ലാ കൊരൂണയ്ക്ക് പുറമെ ലാസ് പാല്‍മാസ്, ഹുറാക്കം തുടങ്ങി സ്പാനിനിഷ് ക്ലബുകളിലും അദ്ദേഹം പന്ത് തട്ടിയിട്ടുണ്ട്.