ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ കിറ്റ്, അന്തിമ പരിഗണനയ്ക്കുളളവ പുറത്ത് വിട്ട് കേരള ടീം

Image 3
FootballISL

പുതിയ മൂന്ന്ാം കിറ്റ് സംബന്ധിച്ചുളള നിര്‍ണ്ണായക ചുവടുവെപ്പ് നടത്തി ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ്. ആരാധകരില്‍ നിന്നും തിരഞ്ഞെടുക്കുന്ന കിറ്റ് ഡിസൈനുകളുടെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത പട്ടികയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത് വിട്ടിരിക്കുന്നത്. എട്ട് കിറ്റുകളാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതില്‍ നിന്നും ഒരെണ്ണം ഉടന്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് തിരഞ്ഞൈടുക്കും.

എംപി നമിത്ത്, സുമാന സീനിത്ത്, ഹരി കൃഷ്ണന്‍, ഇല്യാസ് കെടി, ശ്രീകേഷ് പിഎസ്, ടിന്‍സണ്‍ ടോമി, വിനോദ് മാധവന്‍, ആന്റണി ജോണ്‍ എന്നവിരുടെ ഡിസൈനുകളാണ് അവസാന എട്ടില്‍ ഇടംപിടിച്ചിരിക്കുന്നത്.

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവായി ബ്ലാസ്റ്റേഴ്സിന്റെ ക്യാമ്പയ്നായ സല്യൂട്ട് ആവര്‍ ഹീറോസ് എന്ന ആശയത്തിന് അനുസരിച്ചാണ് ഒരോ കിറ്റും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ജെഴ്സിയും ഷോര്‍ട്ടും സ്റ്റോക്കിംഗ്സും ഉള്‍പ്പെട്ട കിറ്റിന്റെ ഡിസൈന്‍ ആണ് ആരാധകരോട് ബ്ലാസ്‌റ്റേഴ്‌സ് ആവശ്യപ്പെട്ടത്.

നിലവില്‍ മികച്ച തയ്യാറെടുപ്പാണ് ഐഎസ്എല്‍ ഏഴാം സീസണിനായി ബ്ലാസ്റ്റേഴ്സ് നടത്തുന്നത്. പുതിയ പരിശീലകന്‍ കിബു വികൂനയ്ക്ക് കീഴില്‍ ബ്ലാസ്റ്റേഴ്സ് എന്തെല്ലാം അത്ഭുതങ്ങള്‍ കാട്ടുമെന്ന ആവേശത്തിലാണ് ആരാധകര്‍. ഇതിന് പുറമെയാണ് വമ്പന്‍ ക്ലബുകളുടെ മാതൃകയില്‍ ബ്ലാസ്റ്റേഴ്സിന്റെ കിറ്റ് ഡിസൈന്‍ ചെയ്യാനുളള അവസരവും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് കൈവന്നിരിക്കുന്നത്.