വമ്പന്‍താരങ്ങളുടെ കൂട്ടുകാരന്‍, ബ്ലാസ്റ്റേഴ്‌സിലേക്ക് വന്‍ സ്രാവ് വരുന്നു

Image 3
FootballISL

ഐഎസ്എല്ലില്‍ മലയാളി ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ സി.ഇ.ഒ വരുന്നു. പുറത്താക്കപ്പെട്ട വീരന്‍ ഡിസില്‍വയ്ക്ക് പകരം പ്രശാന്ത് അഗര്‍വാള്‍ ആണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സി.ഇ.ഒ ആയി രംഗപ്രവേശനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് വന്‍ താരങ്ങളെ എത്തിച്ച് പ്രശസ്തനായ ആളാണ് പ്രശാന്ത് അഗര്‍വാള്‍. അഗര്‍വാളിന്റെ വരവ് ബ്ലാസ്റ്റേഴ്‌സിനെ അടിമുടി നവീകരിക്കാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ഡല്‍ഹി ഡൈനാമോസിന്റെയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെയും സി.ഇ.ഒ ആയിരുന്നു അഗര്‍വാള്‍. അസമോവ ഗ്യാന്‍, ഒഗ്ബചെ, മാഴ്‌സെലിയോ, തെബാര്‍, എലാനോ, മെഡോസ എന്നീ താരങ്ങളെ ഇന്ത്യയില്‍ എത്തിച്ചത് അഗര്‍വാളാണ്,

മെസി അടക്കമുളളവരുമായി സഹൃദമുളള ഇദ്ദേഹത്തിന്റെ ബന്ധങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളിനേക്കാള്‍ വളരെ വലുതാണ്. പ്രശാന്തിന്റെ സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ തന്നെ ഫുട്‌ബോളിലെ താരചക്രവര്‍ത്തിമാരുമായി അദ്ദേഹത്തിനുളള ബന്ധം വ്യക്തമാണ്.