ബ്ലാസ്റ്റേഴ്‌സിലെ ശരാശരി താരം യൂറോപ്യന്‍ ടോപ് ഡിവിഷനില്‍, അമ്പരന്ന് ഇന്ത്യന്‍ താരങ്ങള്‍

യൂറോപ്പ് എന്തോ സംഭവമാണെന്ന് കരുതിയിരിക്കുന്ന ഇന്ത്യന്‍ ഫുട്‌ബോളര്‍മാരെയെല്ലാം അമ്പരപ്പിച്ച് കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്ലൊവാനിയര്‍ സ്‌ട്രൈക്കര്‍ മതേജ് പൊപ്ലാനിക്ക് സ്‌കോട്ടിഷ് ഒന്നാം ഡിവിഷന്‍ ക്ലബിലേക്ക് കൂടുമാറിയത്. സ്‌കോട്ടിഷ് ഫസ്റ്റ് ഡിവിഷന്‍ ക്ലബായ ലിവിംഗ്സ്റ്റണാണ് പൊപ്ലാനിക്കിന്റെ പുതിയ ക്ലബ്.

സ്‌കോട്ടിഷ് ഒന്നാം ഡിവിഷന്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തുളള ടീമാണ് ലിവിംഗ്സ്റ്റണ്‍ എഫ്‌സി. ബ്ലാസ്റ്റേഴ്‌സുമായി ഒരു വര്‍ഷത്തെ കരാര്‍ ബാക്കി നില്‍ക്കെയാണ് പൊപ്ലാനിക്ക് ക്ലബ് വിടുന്നത്.

2018 സീസണില്‍ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരമാണ് പൊപ്ലാനിക്ക്. കഴിഞ്ഞ സീസണില്‍ ഹംഗേറിയന്‍ ക്ലബായ കപോസ്വരി റകോസിലേക്ക് ഒരു വര്‍ഷത്തേയ്ക്ക് പൊപ്ലാനിക്കിനെ ലോണിന് കൈമാറിയിരിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. 2018-19 സീസണില്‍ 16 മത്സരങ്ങളില്‍ മഞ്ഞക്കൂപ്പായം അണിഞ്ഞിരുന്നു പൊപ്ലാനിക്ക്. എന്നാല്‍ കാര്യമായ മികവ് കാട്ടാന്‍ താരത്തിനായില്ല. നാല് ഗോളുകളാണ് ഈ സ്ലൊവേനിയന്‍ മുന്നേറ്റ നിര താരം സ്വന്തമാക്കിയത്.

ഒരു ശരാശരി താരം മാത്രമായ പൊപ്ലാനിക്കിനെ പോലൊരു സ്‌ട്രൈക്കര്‍ സ്‌കോട്ടിഷ് ഫസ്റ്റ് ഡിവിഷന്‍ ക്ലബിലേക്ക് അനായാസം കൂടുമാറുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇപ്പോഴും യൂറോപ്പ് ബാലികേറാ മലയാണ്. ബൈജിംഗ് ബബൂട്ടിയ ഒഴികെ മറ്റാര്‍ക്കും യൂറോപ്പില്‍ കാര്യമായി കളിക്കാന്‍ പോലും ഇതുവരെ അവസരം ലഭിച്ചിട്ടില്ല.

ഗുര്‍പീത് സിംഗിനെ പോലുളള പ്രതിഭാസനരായ ഇന്ത്യന്‍ താരങ്ങള്‍ പോലും യൂറോപ്പിലെ കളിയിടങ്ങളില്‍ എത്തപ്പെട്ടിട്ടും ആരും പരിഗണിച്ചില്ലെന്ന് മാത്രമല്ല അപമാനിതനായി മടങ്ങേണ്ടിയും വന്നു. അതിനിടേയാണ് പൊപ്ലാനിക്കിനെ പോലുളള താരങ്ങള്‍ അനായാസം സ്‌കോട്ടിഷ് ഫസ്റ്റ് ഡിവിഷന്‍ ക്ലബിലേക്ക് എത്തപ്പെടുന്നത്.

You Might Also Like