അവര്‍ ഫിഗോയെ എറിഞ്ഞോടിച്ചത് പന്നിത്തല കൊണ്ട്, മഞ്ഞപ്പടയുടെ ഹീറോയിസം വേറെ ലെവലാണ്
ഇന്ത്യന്‍ ഫുട്ബോള്‍ ലോകത്ത് മഞ്ഞപ്പട ഹീറോയാണ്. താരാരാധന കൊണ്ട് മാത്രമല്ല ഹീറോയിസ്. ഫെയര്‍ പ്ലേ കൊണ്ട് കൂടിയാണ്. സന്ദേഷ് ജിങ്കന് ബ്ലാസ്റ്റേഴ്സ് വിടുമ്പോഴും ആരാധകരുടെ ഈ മാന്യത ഫുട്ബോള്‍ ലോകം അനുഭവിച്ചു. മറ്റ് പല ആരാധകരും പ്രിയതാരം ക്ലബ് വിട്ടാല്‍ തെറിവിളിച്ചും, ആക്രോശിച്ചുമെല്ലാമാണ് യാത്രയാക്കാറ്. എന്നാല്‍ ജിങ്കനെ മഞ്ഞപ്പട യാത്രയാക്കിയത് സ്നേഹം കൊണ്ട് പൊതിഞ്ഞാണ്.
മാധ്യമം ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ മഞ്ഞപ്പടയുടെ ഈ പെരുമാറ്റത്തെ കുറിച്ച് വന്ന ഭാഗങ്ങള്‍ വായിക്കാം.
‘മഞ്ഞപ്പട’യെന്നാണ് കേരള ബ്ലാസ്റ്റേഴ്സിെൻറ നിക് നെയിം. ബാഴ്സയെന്നോ കറ്റാലൻ എേന്നാ കേൾക്കുേമ്പാൾ സ്പെയിനിലെ ന്യൂ കാംപ് സ്റ്റേഡിയമല്ല, മറിച്ച് മെസ്സിയടക്കമുള്ള വമ്പൻ താരനിരയാണ് നമ്മുടെ മനസ്സിലേക്കെത്തുക. എന്നാൽ, മഞ്ഞപ്പടയെന്ന് കേൾക്കുേമ്പാൾ ആദ്യം ഒാർമയിൽ തെളിയുന്നത് കലൂരിലെ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയമായിരിക്കും; അര ലക്ഷേത്താളം വരുന്ന ആരാധകവൃന്ദങ്ങളുടെ നിലക്കാത്ത ആരവമായിരിക്കും. മഞ്ഞപ്പടയെ പ്രതിനിധാനംചെയ്യാൻ നമുക്ക് സ്ഥിരമായി ഏതെങ്കിലുമൊരു താരമുണ്ടെങ്കിൽ അത് ജിങ്കാനാണ്; നൂറു ശതമാനം അർപ്പണബോധത്തോടെ ബ്ലാസ്റ്റേഴ്സ് കോട്ടയിൽ ആറു വർഷം വന്മതിൽ തീർത്ത സന്ദേശ് ജിങ്കാൻ. കരിയറിെൻറ മധ്യത്തിൽ നിൽക്കുന്ന 26കാരന് മുന്നോട്ടുപോകാൻ ഒരു കൂടുമാറ്റം അനിവാര്യമായിരുന്നു. അതാണിപ്പോൾ സംഭവിച്ചിരിക്കുന്നത്. അക്കാര്യം അൽപം വിഷമത്തോടെയാണെങ്കിലും അവതരിപ്പിച്ചു. അതിനാൽ, ‘സ്വന്തം’ ക്ലബ് വിട്ടുപോകുേമ്പാഴും ഇരുപക്ഷത്തും മാന്യതയുടെ സ്വരം. വലിയ നഷ്ടമാണെന്ന് ക്ലബ് മാനേജ്മെൻറ് തിരിച്ചറിയുേമ്പാഴും ഹൃദ്യമായ യാത്രയയപ്പിനൊരുങ്ങുകയാണവർ. ജിങ്കാനോടുള്ള ആദരമായി അദ്ദേഹത്തിെൻറ ജഴ്സി നമ്പർ ആയ 21 ഇനി ആർക്കും നൽകേണ്ടതില്ലെന്നും തീരുമാനിച്ചിരിക്കുന്നു. മഞ്ഞപ്പട ഫാൻസും സങ്കടത്തിലാണെങ്കിലും ഇഷ്ടതാരത്തെ നിറഞ്ഞമനസ്സോടെ പറഞ്ഞയക്കുകയാണ് അവരും. കൊൽക്കത്ത ഡർബികളിൽ നിറഞ്ഞാടിയ ഇൗസ്റ്റ് ബംഗാളിെൻറ ജോബി ജസ്റ്റിൻ എന്ന മലയാളിതാരം ക്ലബ് വിട്ടപ്പോൾ കേസിൽകുടുക്കാൻ ശ്രമിച്ചവരാണ് അവിടത്തെ ആരാധകർ. ബാഴ്സ വിട്ട് റയലിലെത്തിയ ലൂയിസ് ഫീഗോയെ ന്യൂകാംപിലെ പഴയ ആരാധകർ വരവേറ്റത് പന്നിത്തലയുമായിട്ടായിരുന്നു. ആരാധകർ പലപ്പോഴും ഇഷ്ടം പ്രകടിപ്പിക്കുന്നത് ഇങ്ങനെയൊക്കെയായിരിക്കും. അത്തരമൊരു എപ്പിസോഡിന് ഇവിടെയും സാധ്യതയുണ്ടായിട്ടും മഞ്ഞപ്പട പുതിയൊരു ‘കേരള മോഡൽ’ തീർത്തിരിക്കുന്നു. കളത്തിനകത്തെ ഫുട്ബാളിെൻറ സങ്കീർണതകളെ സ്റ്റേഡിയത്തിനു പുറത്ത് സ്നേഹംകൊണ്ടും സൗഹൃദംകൊണ്ടും നിർമലമാക്കിയ ജിങ്കാനോട് ഇങ്ങനെയല്ലാതെ ആർക്കും പെരുമാറാൻ കഴിയില്ല.