മൂന്ന് നായകന്മാരുമായി ബ്ലാസ്റ്റേഴ്‌സ്. തകര്‍പ്പന്‍ നീക്കം

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പിന് ഒടുവില്‍ ഉത്തരമായി. ഐഎസ്എല്‍ ഏഴാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ നയിക്കാന്‍ മൂന്ന് താരങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ എല്ലാവരും പ്രതീക്ഷിച്ചത് പോലെ തന്നെ സിംബാബ്‌വെ താരം കോസ്റ്റ നയോയിനേസുവാണ് പ്രധാന നായകന്റെ ചുമതല വഹിക്കുക.

കൂടാതെ സ്പാനിഷ് താരം സെര്‍ജിയോ സിഡോഞ്ച, ഗോവന്‍ പ്രതിരോധ താരം ജെസ്സല്‍ എന്നിവരും ബ്ലാസ്‌റ്റേഴ്‌സിനായി നായകന്റെ ചുമതല വഹിക്കും. മുഖ്യപരിശീലകന്‍ കിബു വികൂനയാണ് മൂന്ന് പേരേയും നായകന്‍മാരായി തിരഞ്ഞെടുത്ത.

ചെക്ക് ഒന്നാം ഡിവിഷന്‍ ക്ലബ് സ്പാര്‍ട്ട പ്രാഗില്‍ നിന്നെത്തിയ താരമാണ് കോസ്റ്റ. യൂറോപ്പില്‍ ഏറെ നാള്‍ കളിച്ച് പരിചയമുളള കോസ്റ്റ ഏഴ് സീസണോളമാണ് സ്പാര്‍ട്ടയ്ക്കായി കളിച്ചത്. യൂറോപ്പ ലീഗ്,യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഒക്കെ ക്ലബിനെ നയിച്ചതും കോസ്റ്റയായിരുന്നു.

സിഡോഞ്ചയാകട്ടെ ബ്ലാസ്‌റ്റേഴ്‌സിനായി കഴിഞ്ഞ സീസണില്‍ കളിച്ച താരമാണ്. ജംഷഡ്പൂരില്‍ നിന്നാണ് സിഡോഞ്ച ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. ഐഎസ്എല്ലിലെ പരിചയ സമ്പത്താണ് സിഡോഞ്ചയ്ക്ക് തുണയായത്.

ജെസല്‍ ഒരു സീസണിലൂടെ തന്നെ ബ്ലാസ്‌റ്റേഴ്‌സിനായി അത്ഭുതം കാട്ടിയ താരമാണ്. മറ്റ് ക്ലബുകളില്‍ നിന്ന് വന്‍ തുകയ്ക്ക് നിരവധി ഓഫറുകള്‍ ഈ സീസണില്‍ ജെസലിന് ഉണ്ടായിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്‌സില്‍ തന്നെ ഉറച്ച് നില്‍ക്കാന്‍ താരം തീരുമാനിക്കുകയായിരുന്നു. ഇതിന് ക്ലബ് പ്രകടിപ്പിക്കുന്ന നന്ദി കൂടിയാണ് ഈ ക്യാപ്റ്റന്‍ സ്ഥാനം.