ബ്ലാസ്റ്റേഴ്‌സില്‍ കളിക്കാന്‍ പ്രായം ഒരു ഘടകമല്ല, ഇക്കാര്യമുണ്ടെങ്കില്‍, തുറന്ന് പറഞ്ഞ് കരോളിസ്

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധിപ്പെട്ട് അവസാന വാക്കാണ് ഇന്ന് ടീമിന്റെ സ്‌പോട്ടിംഗ് ഡയറക്ടറായ കരോളിസ് സ്‌കിന്‍കിസ്. ബ്ലാസ്‌റ്റേഴ്‌സിന് യോജിച്ച താരങ്ങളെ കണ്ടെത്തുന്നതിന് വേണ്ടിയുളള നിരന്തര പരിശ്രമത്തിലാണ് ഈ ലിത്വാനിയന്‍ സ്വദേശി.

ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു താരത്തെ എത്തിക്കുമ്പോള്‍ ക്വാളിറ്റി മാത്രമാണ് താന്‍ പരിഗണിക്കുന്ന ഒരു ഘടകമെന്ന് കരോളിസ് സ്‌കിന്‍കിസ് പറയുന്നു. പ്രമുഖ കായിക മാധ്യമമായ ഖേല്‍നൗവിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറയുന്നത്.

‘ക്വാളിറ്റി എന്നതാണ് എപ്പോഴും എന്റെ കീവേര്‍ഡ്. പല രീതിയില്‍ നോക്കിയാല്‍ അതിന് പല അര്‍ഥങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ക്ലബ്ബ് അതില്‍ ഒരു ബാലന്‍സ് കണ്ടത്തേണ്ടിയിരിക്കുന്നു. യുവ താരങ്ങള്‍ക്ക് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നത് ശരിയാണ്, എന്നാല്‍ പ്രായമോ മറ്റെന്തെങ്കിലുമോ ക്വാളിറ്റിയുടെ മുകളില്‍ നില്‍ക്കില്ല’ സ്‌കിന്‍കിസ് പറയുന്നു.

‘മികച്ച ക്വാളിറ്റിയില്‍ ഒരുക്കിയ ടീമിന് വിജയിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. യുവ താരങ്ങളുടെ പേഴ്‌സണാലിറ്റിയും കഴിവുകളും കണക്കിലെടുത്തുകൊണ്ട് ഞങ്ങള്‍ അവര്‍ക്ക് അവസരം നല്‍കും. എന്നാല്‍ പ്രായത്തിനതീതമായി കളിക്കളത്തില്‍ കളിക്കാര്‍ നടപ്പിലാക്കുന്ന കാര്യങ്ങളെ ക്വാളിറ്റി ഉറപ്പ് വരുത്തുന്ന ഘടകങ്ങള്‍ ഉപയോഗിച്ച് വിലയിരുത്തും’ സ്‌കിന്‍കിസ് വ്യക്തമാക്കി.

നിലവിലെ സാഹചര്യം മൂലം നേരില്‍ കാണാന്‍ തങ്ങള്‍ക്ക് നേരില്‍ കാണാന്‍ കഴിയുന്നില്ലെന്നും എന്നാല്‍ ദിവസേന ഡിജിറ്റല്‍ പ്ലാറ്റുഫോമുകള്‍ ഉപയോഗിച്ച് ടീം അംഗങ്ങളെല്ലാം തമ്മില്‍ ബന്ധപ്പെടാറുണ്ടെന്നും സ്‌കിന്‍കിസ് കൂട്ടിചേര്‍ത്തു. പുതിയ ടീമിനെ തയ്യാറാക്കുന്ന കാര്യത്തില്‍ ചാന്‍ പോസിറ്റീവാണെന്നും എല്ലാ കാര്യങ്ങളും ഓണ്‍ലൈനില്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

You Might Also Like