ആരോപണങ്ങളുടെ കാറ്റ് കുത്തിവിട്ട് ബ്ലാസ്റ്റേഴ്‌സ്, ഈ ക്ലബ് വേറെ ലെവലാണ്

ഐഎസ്എല്‍ ഏഴാം സീസണ്‍ തുടങ്ങും മുമ്പെ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബിനെ കുറിച്ച് പുറത്തെത്തിയത് നിരവധി നെഗറ്റീവ് വാര്‍ത്തകളായിരുന്നു. ആരാധകരുടെ ഹൃദയം വേദനിപ്പിച്ച ആ വാര്‍ത്തകളുടെ സത്യാവസ്ത അറിയാതെ ഫുട്‌ബോള്‍ ലോകം ക്ലബിനെ എഴുതി തള്ളുകയും ചെയ്തു. എന്നാല്‍ ഐഎസ്എല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ച് പ്രചരിച്ചതെല്ലാം വെറും കുമിളകല്‍ മാത്രമായിരുന്നെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ് ഫുട്‌ബോള്‍ ലോകത്തിന്.

ലിത്വാനിയയില്‍ നിന്ന് പടനയിക്കുന്ന ബ്ലാസ്റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് ആണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിച്ഛായ മുഴുവന്‍ മാറ്റിയത്. നിലവില്‍ കുറഞ്ഞ ചിലവില്‍ ലോകോത്തര താരങ്ങളെ ക്ലബിലെത്തിച്ചിരിക്കുകയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്.

സീസന്റെ തുടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ച് പ്രചരിച്ചത് നിരവധി ആരോപണങ്ങളായിരുന്നു. അതില്‍ പ്രധാനപ്പെട്ടവ കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് വേതനം നല്‍കിയില്ലെന്നായിരുന്നു. കൂടാതെ ഏഴാം സീസണില്‍ വെറും 10 കോടി രൂപ ബഡ്ജറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നതെന്നും ക്ലബ് തകര്‍ച്ചയുടെ വക്കിലാണെന്നും ആരോപണം വന്നു.

മാത്രമല്ല കിബു വികൂന മുമ്പ് പരിശീലിപ്പിച്ച മോഹന്‍ ബഗാനില്‍ നിന്ന് കുറഞ്ഞ തുകയ്ക്ക് താരങ്ങളെ ടീമിലെത്തിക്കും എന്നായി പിന്നീട് റൂമറുകള്‍. അവസാനം ലോ പ്ലൊഫൈല്‍ താരങ്ങളെ തേടിയാണ് ബ്ലാസ്റ്റേഴ്‌സ് അലയുന്നതെന്നും വാര്‍ത്ത വന്നു.

എന്നാല്‍ ഈ വാര്‍ത്തകള്‍ക്കെല്ലാം ബ്ലാസ്റ്റേഴ്‌സിന്റെ സൈനിംഗ് നടക്കുന്നത് വരെ ആയുസ് ഉണ്ടായിരുന്നുളളു എന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്. ക്വാളിറ്റിയില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത നിരവധി തകര്‍പ്പന്‍ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട താരം ലാലിഗ വരെ കളിച്ച വിസന്റെ ഗോമസാണ്. ആറര കോടി രൂപ മുടക്കി മൂന്ന് വര്‍ഷത്തേക്കാണ് ഗോമസിനെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്.

അര്‍ജന്റീനന്‍ താരം ഫക്കുണ്ടോ പെരേരയായാണ് മറ്റൊരു താരം. എണ്ണം പറഞ്ഞ മിഡ്ഫീല്‍റായ പെരേര ഇതിനോടകം തന്നെ കഴിവ് ഫുട്‌ബോള്‍ ലോകത്ത തെളിയിച്ച് കഴിഞ്ഞതാണ്. ഇപ്പോഴിതാ പ്രീമിയര്‍ ലീഗ് താരം ഗാരി ഹൂപ്പറും ബ്ലാസ്റ്റേഴ്‌സിലെത്തിയിരിക്കുന്നു. രണ്ട് കോടിയോളം രൂപയാണ് ഹൂപ്പര്‍ക്കായി ബ്ലാസ്റ്റേഴ്‌സ മുടക്കിയത്. സിംബാബ് വെ താരം കോസ്റ്റ നമോനിസുവുമായുളള കരാറാണ് ബ്ലാസ്‌റ്റേഴ്‌സ് പൂര്‍ത്തികരിച്ച മറ്റൊരു സൈനിംഗ്. കരുത്തിന്റെ പര്യായമായ ഈ താരം ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധകോട്ടയാകും എന്നുറപ്പ്.

You Might Also Like