സഹലിന്റെ ജെഴ്‌സി അണിഞ്ഞ് ജെസല്‍, പിന്നീട് സംഭവിച്ചത്

Image 3
FootballISL

കോവിഡ് പോരാളികള്‍ക്ക് ആദരവുമായാണല്ലോ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തേഡ് കിറ്റ് പുറത്തിറക്കിയത്. ഈ വര്‍ഷമാദ്യം തുടങ്ങിയ സല്യൂട്ട് ദ ഹീറോ കാമ്പെയിന്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മൂന്നാം കിറ്റ് പ്രകാശിപ്പിച്ചത. കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടം വിജയിക്കാന്‍ വിശ്രമമില്ലാതെ പരിശ്രമിക്കുന്ന മുന്‍നിര പോരാളികള്‍ക്ക് ആദരമായിട്ടാണ് ഔദ്യോഗിക മൂന്നാം കിറ്റ് സമര്‍പ്പിച്ചത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണിലെ തെരഞ്ഞെടുത്ത മത്സരങ്ങളില്‍ ക്ലബ്ബ് താരങ്ങള്‍ ഈ കിറ്റ് അഭിമാനത്തോടെ അണിയും.

എന്നാല്‍ അതിനിടെ ബ്ലാസ്റ്റേഴ്‌സിന് സംഭവിച്ച ഒരമളി സോഷ്യല്‍ മീഡിയയില്‍ കൈയ്യോടെ പിടികൂടിയിരിക്കുകയാണ് ആരാധകര്‍. ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം കിറ്റ് അണിഞ്ഞ ജെസലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് ബ്ലാസ്റ്റേഴ്‌സിന് വിനയായത്.

ജെസല്‍ അണിഞ്ഞത് സഹല്‍ അബ്ദുല്‍ സമദിന്റെ ജെഴ്‌സി നമ്പറായ 18 നമ്പറുളള തേഡ് കിറ്റായിരുന്നു. ഇതോടെ ഇക്കാര്യം ചൂണ്ടികാട്ടി നിരവധി ആരാധകര്‍ രംഗത്തെത്തി. മാത്രമല്ല സഹലിനേയും ജെസലിനേയും പരിഹസിക്കുന്ന ട്രോളുകളും പുറത്തിറങ്ങി.

ഇതോടെ ആ ചിത്രം പിന്‍വലിച്ച് ജെഴ്‌സി നമ്പര്‍ മായ്കച്ച ജെസലിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ ബ്ലാസ്റ്റേളഴ്‌സ് പങ്കുവെക്കുകയായിരുന്നു. ഏതായാലും പ്രെഫഷണല്‍ ക്ലബ് താരങ്ങളെയും ജഴ്‌സിയുമെല്ലാം പരിചയപ്പെടുത്തുമ്പോള്‍ കുറച്ച് കൂടി ശ്രദ്ധിക്കണമെന്നാണ് ഈ സംഭവം പഠിപ്പിക്കുന്നത്.