എടികെയെ പേടിയുണ്ടോയെന്ന് ചോദിച്ചു, ജെസലിന്റെ മാസ് മറുപടി

ഐഎസ്എല്ലില്‍ ഏറ്റവും കരുത്തരായ ടീം ഏതെന്ന് ചോദിച്ചാല്‍ ഭൂരുഭാഗം പേരുടേയും ഇപ്പോഴത്തെ അഭിപ്രായം എടികെ മോഹന്‍ ബഗാന്‍ എന്നാകും. ഐലീഗ് ചാമ്പ്യന്‍മാരായ മോഹന്‍ ബഗാനും ഐഎസ്എല്‍ കിരീടം സ്വന്തമാക്കിയ എടികെയും ലയിച്ചാല്‍ അത് ഇന്ത്യന്‍ ഫുട്ബോളില്‍ കരുത്തുറ്റ ടീം ആകും എന്നതില്‍ സംശയമില്ല.

എന്നാല്‍ കേരള ബ്ലാസ്റ്റേഴ്സ് താരം ജെസല്‍ കാര്‍നെറോയോടാണ് ആ ചോദ്യമെങ്കില്‍ ഉത്തരം വ്യത്യസ്തമായിരിക്കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്‍സ്റ്റഗ്രാം പേജില്‍ ആനന്ദ് ത്യാഗിയോട് തത്സമയം സംസാരിച്ചപ്പോഴാണ് ജെസലിന്റെ മാസ് മറുപടി പ്രത്യക്ഷപ്പെട്ടത്.

അടുത്ത സീസണില്‍ എടികെ മോഹന്‍ ബഗാനെ നേരിടുന്നത് ഓര്‍ക്കുമ്പോള്‍ നിങ്ങളുടെ ഫീല്‍ എന്താണെന്നാണ് ജെസിലനോട് ആനന്ദ് ത്യാഗി ചോദിച്ചത്. എന്നല്‍ ജെസലിന്റെ മറുപടി ഇപ്രകാരമായിരുന്ന. ‘എല്ലാ ടീമും ഒരുപോലെയാണ്. ഞങ്ങള്‍ 11 പേരുമായി കളിക്കുന്നു അതുപോലെ അവരും 11 പേരുമായി കളിക്കുന്നു’ ജെസല്‍ മറുപടി പറഞ്ഞു.

ജെസലുമായുളള ആനന്ദ് ത്യാഗിയുടെ അഭിമുഖം കാണാം

കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി എല്ലാ മത്സരവും കളിച്ച താരമാണ് ജെസല്‍. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിനായി ലെഫ്റ്റ്-ബാക്കായി മികച്ച പ്രകടനം കാഴ്ച വെച്ച താരം, ഇടത് വിങ്ങിലൂടെ ആക്രമണനീക്കങ്ങളും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നടത്തിയിട്ടുണ്ട്. ജസലിന്റെ പേരില്‍ രണ്ട് അസിസ്റ്റുകള്‍ മാത്രമാണുള്ളതെങ്കിലും, താരം 40 ക്രോസ്സുകള്‍ നല്‍കിയിട്ടുണ്ട്.

ടീമിന് വേണ്ടി ഓരോ മത്സരത്തിലും ശരാശരി 40.33 പാസുകള്‍ താരം നല്‍കിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഇത് വരെ 50 ക്ലിയറന്‍സും, 24 ടാക്കിളുകളും, 17 ഇന്റര്‍സെപ്ഷനും, 11 ബ്ലോക്കുകളും നടത്തിയിട്ടുണ്ട്.

ജെസലിനെ സ്വന്തമാക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മറ്റു ക്ലബുകളും നേരത്തെ രംഗത്തെത്തിയിരുന്നു. എ ടി കെ താരത്തെ സ്വന്തമാക്കിയേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. ഗോവയില്‍ നിന്നുള്ള താരമായ ജെസ്സലിനെ സ്വന്തമാക്കാന്‍ എഫ്സി ഗോവയും രംഗത്തുണ്ടായിരുന്നു

You Might Also Like