ജെജെ വരില്ല, പകരം ഇന്ത്യന്‍ സ്‌ട്രൈക്കര്‍ക്കായുളള ബ്ലാസ്‌റ്റേഴ്‌സിന്റെ ബി പ്ലാന്‍ ഇങ്ങനെ

Image 3
FootballISL

ഇന്ത്യന്‍ സൂപ്പര്‍ താരം ജെജെ ലാല്‍പെക്ലുവക്ക കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരാനുളള സാധ്യത മങ്ങുന്നു. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ മിസോറാം താരം ബ്ലാസ്‌റ്റേഴ്‌സിന്റെ ബൂട്ടണിയില്ല. പകരം ഇന്ത്യന്‍ സ്‌ട്രൈക്കറായി റിസര്‍വ്വ് ടീമിലെ ഒരു താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് പരിഗണിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സ് റിസര്‍വ്വ് ടീമില്‍ കളിക്കുന്ന കര്‍ഫാന്റെ പേരാണ് ഈ സ്ഥാനത്തേയ്ക്ക് കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. നരോം മഹേഷ് സിംഗിന്റെ പേരും ബ്ലാസ്റ്റേഴ്‌സ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

ചെന്നൈയിന്‍ എഫ്‌സിയുടെ താരമായിരുന്ന ജെജെയ്ക്കായി നിലവില്‍ ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ അഞ്ചോളം ഐഎസ്എല്‍ ക്ലബുകളാണ് രംഗത്തുളളത്.

കഴിഞ്ഞ മാസം ചെന്നൈയിന്‍ എഫ്‌സിയുമായി ജെജെയുടെ കരാര്‍ അവസാനിച്ചിരുന്നു. ചെന്നൈയ്ക്കായി 69 മത്സരങ്ങളില്‍ നിന്നും 23 ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് ജെജെ. കേരള ബ്ലാസ്റ്റേഴ്സിലെ സന്ദേഷ് ജിങ്കനെ പോലെ ഐഎസ്എല്‍ ആരംഭിച്ചത് മുതല്‍ ചെന്നൈയിന്‍ നിരയിലുണ്ടായിരുന്ന ജെജെയ്ക്ക് കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം പൂര്‍ണമായും നഷ്ടമായിരുന്നു.

ചെന്നൈയെ കൂടാതെ ഐ ലീഗ് ക്ലബ്ബുകളായ മോഹന്‍ ബംഗാന്‍, ഡെംപോ എഫ്‌സി പൈലോണ്‍ ആരോസ് എന്നി ടീമുകള്‍ക്ക് വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്.