വയസ്സ് 23, യൂറോപ്പില്‍ നിന്ന് യുവ പ്രതിരോധ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്

Image 3
FootballISL

യൂറോപ്യന്‍ രാജ്യമായ ലിത്വാനിയയില്‍ നിന്ന് യുവ പ്രതിരോധ താരവുമായി ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സ് ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. സിഗിറ്റസ് ഒല്‍ബെര്‍കിസെന്ന ലിത്വാനിയന്‍ യുവ ഡിഫെന്‍ഡറെ സ്വന്തമാക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ശക്തമായ ശ്രമങ്ങള്‍ നടത്തുന്നത്.

ഇരുപത്തിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള സിഗിറ്റസ് നിലവില്‍ പോളിഷ് ക്ലബായ സെന്‍ഗ്ലെയ അത്‌ലറ്റികിലാണ് കളിക്കുന്നത്. പുതിയ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂനയുടെ നേതൃത്വത്തിലാണ് യുവ ഡിഫെന്‍ഡറുമായി ചര്‍ച്ച പുരോഗമിക്കുന്നത്.

പോളണ്ട് ലീഗില്‍ കളിക്കുന്നതിന് മുന്‍പ് ലിത്വാനിയന്‍ ഫസ്റ്റ് ഡിവിഷന്‍ ലീഗില്‍ രണ്ടിലേറെ വര്‍ഷം കളിച്ച പരിചയമുണ്ട് സിഗിറ്റസിന്. കഴിഞ്ഞ സീസണ്‍ ഒടുക്കം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സ്‌പോര്‍ട്ടിങ് ഡയറക്ടറായി ചുമതലയേറ്റ ലിത്വാനിയക്കാരന്‍ കരോലിസിന്റെ താല്പര്യപ്രകാരമാണ് സിഗിറ്റസിനായി ശ്രമിക്കുന്നതത്രെ.

നിലവില്‍ ബംഗളൂരുവില്‍ നിന്നും സ്വന്തമാക്കിയ നിഷു കുമാറിന്റെ നേതൃത്വത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിര ഒരുങ്ങുന്നത്. അഞ്ച് കോടി രൂപ മുടക്കിയാണ് നിഷു കുമാറിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. സന്ദേഷ് ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ പ്രതിരോധ നിരയ്ക്ക് സംഭവിച്ച ഇടിവ് നികത്താന്‍ മികച്ച തയ്യാറെടുപ്പാണ് കേരള ടീം നടത്തുന്നത്.