ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ താരത്തെ റാഞ്ചി ഈസ്റ്റ് ബംഗാള്‍

Image 3
FootballISL

സന്ദേഷ് ജിങ്കന്റെ പകരക്കാരനായി കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിയ പ്രതിരോധ നിരതാരം രാജു ഗെയ്ക്ക് വാദ് ക്ലബ് വിടുന്നു. ഈസ്റ്റ് ബംഗാളാണ് ഈ മുതിര്‍ന്ന താരത്തെ സ്വന്തമാക്കുന്നത്. ഈസ്റ്റ് ബംഗാളും ഗെയ്ക്ക് വാദും തമ്മിലുളള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്.

ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ താരം സന്ദേഷ് ജിങ്കന് പരിക്കേറ്റതിനാലാണ് ഗെയ്ക്ക് വാദ് കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിലെത്തിയത്. എന്നാല്‍ താരത്തിന് മികച്ച ഫോം പ്രകടിപ്പിക്കാനായില്ല. ഇതോടെയാണ് ക്ലബ് വിടാന്‍ ഗെയ്ക്ക് വാദ് തീരുമാനിച്ചത്. സന്ദേഷ് ജിങ്കന്‍ തിരിച്ചെത്തുന്നതും ഗെയ്ക്ക് വാദിനെ ക്ലബ് വിടാന്‍ പ്രേരിപ്പിച്ചു.

മുമ്പ് ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമായിരുന്ന ഗെയ്ക്ക് വാദ് ഇന്ത്യയുടെ ത്രോമാന്‍ എന്നാണ് അറിയപ്പെടുന്നത്. എഫ് സി ഗോവയ്ക്കും മുംബൈ സിറ്റിക്കും ജംഷദ്പൂരിനും വേണ്ടി ഇതിനു മുമ്പ് ഐ എസ് എല്‍ കളിച്ചിട്ടുണ്ട്. ഐ ലീഗില്‍ മോഹന്‍ ബഗാനു വേണ്ടിയും കളിച്ചിട്ടുണ്ട്. ടാറ്റ അക്കാദമിയിലൂടെയാണ് ഗെയ്ക്ക് വാദ് ഫുട്‌ബോളിലേക്ക് പിച്ചവെച്ചത്.