2 വിദേശ താരങ്ങളുമായി സൈനിംഗ് പൂര്‍ത്തിയാക്കി ബ്ലാസ്റ്റേഴ്‌സ്, 2 പേരുമായി അവസാന വട്ട ചര്‍ച്ച

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ സൈനിംഗുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. രണ്ട് വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം സൈനിംഗ് നടത്തി കഴിഞ്ഞതായാണ് വിവരം. മാത്രമല്ല രണ്ട് വിദേശ താരങ്ങളുമായി ചര്‍ച്ചകളും പുരോഗമിക്കുകയാണ്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് സൈനിംഗ് പൂര്‍ത്തിയാക്കിയ താരങ്ങള്‍ ആരെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ബ്ലാസറ്റേഴ്‌സില്‍ തുടരുമെന്ന് ഉറപ്പായ സ്പാനിഷ് താരം സിഡോച്ചയും സാങ്കേതികമായി ബ്ലാസ്‌റ്റേഴ്‌സില്‍ തുടരുന്ന നൈജീരിയന്‍ താരം ഓഗ്‌ബെചെയും ആയിരിക്കും ഈ രണ്ട് താരങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൂടാതെ മോഹന്‍ ബഗാനില്‍ കിബുവിന് കീഴില്‍ കളിച്ച സ്പാനിഷ് താരങ്ങളായ ഫ്രാന്‍ ഗോണ്‍സാലസോ, ബെയ്റ്റിയിലോ ഒരാള്‍ ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിയേക്കുമെന്നും മാര്‍ക്കസ് വെളിപ്പെടുത്തുന്നു.

ഗോവന്‍ താരം ഫെറാന്‍ കോറോയ്ക്ക് ബ്ലാസ്‌റ്റേഴ്‌സില്‍ പന്ത് തട്ടാന്‍ ആഗ്രഹമുണ്ടെന്നും അതിനായി താരം വേതനം വെട്ടികുറക്കാന്‍ തയ്യാറാണെന്നും പറയുന്ന മാര്‍ക്കസ് എന്നാല്‍ കോറോയെ ബ്ലാസ്‌റ്റേഴ്‌സിലെത്തിക്കാനുളള തുകയുണ്ടെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഓഗ്‌ബെചെയെ നിലനിര്‍ത്താനാകുമെന്നും പറയുന്നു.

ഏതായും അടുത്ത ഏതാനും ദിവസങ്ങള്‍ക്കകം ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ സൈനിംഗുമായി ബന്ധപ്പെട്ട ചില നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.