; )
ഏറ്റവും വിലപിടിപ്പുളള ഇന്ത്യന്‍ പ്രതിരോധ താരമായി കേരള ബ്ലാസ്റ്റേഴ്‌സിലെത്തി എന്നത് ജീവിതത്തിലെ അവസാനമല്ലെന്നും യഥാര്‍ത്ഥ യാത്ര തുടങ്ങുന്നുവേയുളളുവെന്ന് ഇന്ത്യന്‍ താരം നിഷു കുമാര്‍. യുവതാരമെന്ന് തന്നെ ഇനി വിശേഷിപ്പക്കരുതെന്നും നിഷു അഭ്യര്‍ത്ഥിക്കുന്നു. മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് നിഷുകുമാര്‍ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്.
‘ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യന്‍ ഡിഫന്‍ഡറെന്ന നിലയ്ക്ക് എനിക്ക് ഒന്നേ പറയാനുള്ളൂ. ഇത് ജീവിതത്തിന്റെ അവസാനമല്ല. ഇവിടെയാണു യഥാര്‍ഥ യാത്ര തുടങ്ങുന്നത്. ഇനിയും യുവതാരമെന്ന വിശേഷണമല്ല വേണ്ടത്. വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ഞാന്‍ തയാറാണ്. നല്ല പ്രകടനത്തിനുള്ള സമ്മര്‍ദമുണ്ട്’ നിഷു പറയുന്നു.
ബംഗളൂരു താരവും ഇന്ത്യന്‍ നായകനുമായി സുനില്‍ ഛേത്രിയുടെ മുന്നേറ്റം കളിക്കളത്തില്‍ തടയാന്‍ താന്‍ കാത്തിരിക്കുകയാണെന്നും നിഷു കൂട്ടിചേര്‍ത്തു.
‘ഛേത്രിക്കെതിക്കൊപ്പം പല സീസണുകള്‍ കളിച്ചതിന്റെയും പരിശീലിച്ചതിന്റെയും അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നന്നായി പോരാടാമെന്നാണു പ്രതീക്ഷ. സുനില്‍ ഭായിയെ നേരിടാന്‍ ഞാന്‍ കാത്തിരിക്കുന്നു’ നിഷു പറയുന്നു.
തന്റെ ഫുട്‌ബോള്‍ വളര്‍ച്ചയില്‍ ബംഗളൂരു എഫ്‌സി നിര്‍ണായകമായിരുന്നു എന്ന് പറയുന്ന നിഷു പല തരത്തിലുള്ള മത്സരപരിചയവും അവിടെ നിന്നും ലഭിച്ചതായും കൂട്ടിചേര്‍ത്തു.