Breaking: മുത്തൂറ്റ് പുറത്ത്, ബ്ലാസ്റ്റേഴ്‌സിന് പുതിയ ടൈറ്റില്‍ സ്‌പോണ്‍സര്‍

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ടൈറ്റില്‍ സ്‌പോണ്‍സര്‍ വരുന്നു. കേരളത്തില്‍ നിന്നുളള പ്രമുഖ ബഹുരാഷ്ട്ര കമ്പനിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സീസണിലെ ടൈറ്റില്‍ സ്‌പോണ്‍സര്‍. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ പവലിയന്‍ എന്‍ഡിന് ഇപ്പോള്‍ ടൈറ്റില്‍ സ്‌പോണ്‍സറുടെ പേരോ കരാര്‍ വിശദാംശങ്ങളോ പുറത്ത് വിടാന്‍ സാധ്യമല്ല.

ഇതോടെ മുത്തൂറ്റ് ഗ്രൂപ്പുമായുളള ആറ് വര്‍ഷത്തെ ബന്ധമാണ് ബ്ലാസ്റ്റേഴ്‌സ് ഉപേക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സ്പോണ്‍സര്‍ഷിപ്പ് മുത്തൂറ്റ് ഏറ്റെടുത്തതാണ് ബ്ലാസ്റ്റേഴ്സുമായി ബന്ധമുപേക്ഷിക്കാനുളള ഒരു കാരണമായി ചൂണ്ടികാണിക്കുന്നത്. ഐഎസ്എല്‍ തുടക്കം മുതലേ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സ്പോണ്‍സര്‍മാരായിരുന്നു മുത്തൂറ്റ് ഗ്രൂപ്പ്.

നിലവില്‍ ഐഎസ്എല്‍ ഏഴാം സീസണിനായി ഗോവയില്‍ തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ്. നവംബര്‍ 20നാണ് ഐഎസ്എല്ലിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനെയാണ് നേരിടുന്നത്.