നിര്‍ണ്ണായക തീരുമാനമെടുത്ത് മുസ്തഫ, ചര്‍ച്ചകള്‍ തുടരുന്നു

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെനഗലില്‍ നിന്നുളള ഡിഫന്‍സീവ് മിഡഫീല്‍ഡറായിരുന്ന മഹമൂദു മുസ്തഫ ജിനിംഗ് ക്ലബ് വിടും. സെനഗല്‍ താരം മറ്റ് ക്ലബുകളുമായി ചര്‍ച്ചകള്‍ ആരംഭിച്ചയാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് മധ്യനിരയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ച താരമാണ് മുസ്തഫ.

എല്‍ക്കോ ഷെറ്റോരിയ്ക്ക് കീഴില്‍ 13 മത്സരങ്ങളാണ് കഴിഞ്ഞ സീസണില്‍ മുസ്തഫ ബൂട്ടണിഞ്ഞത്. ഗോളൊന്നും നേടിയില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിലെ പ്രധാന ബുദ്ധികേന്ദ്രവും മുസ്തഫയായിരുന്നു.

എന്നാല്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ താരത്തെ ഈ സീണില്‍ നിലനിര്‍ത്താന്‍ മാനേജുമെന്റിന് താല്‍പര്യമുണ്ടായിരുന്നില്ല. ഇതോടെയാണ് ഐഎസ്എല്ലിലെ തന്നെ മറ്റ് ക്ലബുകളുമായി മുസ്തഫ ചര്‍ച്ചകള്‍ നടത്തുന്നത്.

കഴിഞ്ഞ സീസണില്‍ സെനഗല്‍ ക്ലബായ എസ്ഡി എജേയില്‍ നിന്നാണ് മുസ്തഫ ബ്ലാസ്റ്റേഴ്‌സിലെത്തിയത്. നിരവധി സ്പാണിഷ് ക്ലബുകളിലായി നൂറ്റി അന്‍പതിലധികം മത്സരങ്ങള്‍ കളിച്ച് പരിചയമുളള താരമാണ് മുസ്തഫ. ബ്ലാസ്റ്റേഴ്‌സില്‍ മുസ്തഫയ്ക്ക് നിരവധി ആരാധകരും ഉണ്ടായിരുന്നു.

അതെസമയം നിലവില്‍ ബ്ലാസ്റ്റേഴ്‌സ് നിരയില്‍ രണ്ട് വിദേശ താരങ്ങളുടെ സാന്നിധ്യമാണ് ഉറപ്പായിട്ടുളളത്. സ്പാനിഷ് താരം സിഡോച്ചയും അര്‍ജന്റീന താരം ഫാക്കുണ്ടോ പെരേരയുമാണ് ഇതുവരെ ബ്ലാസ്റ്റേഴ്‌സുമായി പുതിയ സീസണില്‍ കരാര്‍ ഒപ്പിട്ട വിദേശ താരങ്ങള്‍.

You Might Also Like