കാരോളിസിന്റേത് അമ്പരപ്പിക്കുന്ന നീക്കം, നടുങ്ങി എതിരാളികള്‍, ആരാധകര്‍ ആവേശത്തില്‍

കേരള ബ്ലാസ്റ്റേഴ്‌സിനെ കുറിച്ചുളള പ്രതീക്ഷകളെല്ലാം അസ്തമച്ചിടത്ത് നിന്നാണ് ആരാധകര്‍ക്ക് പുതിയ വിദേശ സൈനിംഗിനെ കുറിച്ച് ആവേശകരമായ വാര്‍ത്ത ലഭിക്കുന്നത്. പുതിയ സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് നടത്തുന്ന ഇടപെടലുകളെ എതിര്‍ക്കുന്ന എതിരാളികളെ പോലും ഒരു വേള അമ്പരപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സിലെത്തുന്ന ആദ്യ വിദേശ താരത്തെ കുറിച്ചുളള സൂചന്.

ഏതെങ്കിലും സെക്കന്‍ ഡിവിഷനിലെ ഒരു താരത്തെ പ്രതീക്ഷിച്ച ആരാധകരെ മുഴുവന്‍ അമ്പരപ്പിച്ച് കൊണ്ട് ബ്രസീലിലെ പ്രശസ്ത ഫുട്‌ബോള്‍ ക്ലബ് വാസ്‌കോഡ ഗാമയുടെ പ്രതിരോധ താരത്തെ തന്നെ റാഞ്ചിയാണ് കാരോളിസ് ഞെട്ടിച്ചത്.

കൊളംമ്പിയന്‍ സ്വദേശിയായ ഓസ്വാള്‍ഡോ ഹെന്റിക്വസിനെ ഇതിനോടകം തന്നെ മികച്ച പ്രകടനം കൊണ്ട് രാജ്യന്തര ശ്രദ്ധനേടിയ താരമാണ്. മുപ്പത്തിയൊന്നുകാരനായ ഹെന്റിക്വസ് വിവിധ കൊളംബിയന്‍ ക്ലബ്ബുകളിലും ബൂട്ടണിഞ്ഞ ശേഷമാണ് ഇന്ത്യയിലേക്ക് മഞ്ഞ കുപ്പായം അണിയാന്‍ എത്തുന്നത്. താരത്തിന്റെ മെഡിക്കല്‍ പൂര്‍ത്തിയാക്കിയാല്‍ ഉടനെ ഔദോഗിക പ്രഖ്യാപനമുണ്ടാവും.

ഓസ്വാള്‍ഡോ ഹെന്റിക്വസിനെ കൂടാതെ നിരവധി സൗത്ത് അമേരിക്കന്‍ താരങ്ങളുമായി ബ്ലാസ്റ്റേഴ്സിന്റെ ചര്‍ച്ച പുരോഗമിക്കുകയാണ്. വൈകാതൈ മറ്റ് ചില താരങ്ങളുമായി ബ്ലാസ്റ്റേഴ്സ് കരാറിലെത്തും. ഇതോടെ വരും സൈനിംഗുകളും വേറെ തലത്തിലേക്ക് ഉയരും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഒരു സ്‌പോട്ടിംഗ് ഡയറക്ടറെ ബ്ലാസ്‌റ്റേഴ്‌സിനെ പോലൊരു ചെറുക്ലബ് നിയമിച്ചതെന്തിനെന്ന് വിമര്‍ശിച്ചവര്‍ക്ക് കൂടിയുളള മറുപടിയാകും വരും സൈനിംഗുകളും. ഹെന്റിക്വസ് എത്തിയതോടെ ഓഗ്‌ബെചെയെ വരെ ഒഴിവാക്കി മികച്ച താരങ്ങളെ കൊണ്ട് വരണമെന്നാണ് സ്‌പോട്ടിംഗ് ഡയറക്ടറോട് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ആവശ്യപ്പെടുന്നത് എന്നതാണ് ഏറെ രസകരം.

You Might Also Like